ETV Bharat / bharat

വി.നാരായണസ്വാമിയുടെ പ്രസ്താവനക്ക് മറുപടി നല്‍കി കിരൺ ബേദി - Chief Minister Narayanasamy

കഴിഞ്ഞ ദിവസം ബേദിയെ പ്രേതമെന്ന് മുഖ്യമന്ത്രി വി നാരായണ സ്വാമി വിളിച്ചിരുന്നു. ഇതിനെതിരെയാണ് കിരണ്‍ ബേദി രംഗത്തെത്തിയത്

വി നാരായണസ്വാമിയുടെ പ്രസ്ഥാവനയെ വിമര്‍ശിച്ച് കിരൺ ബേദി
author img

By

Published : Nov 1, 2019, 8:08 PM IST

പുതുച്ചേരി: മുഖ്യമന്ത്രി വി നാരായണസാമിയുടെ പ്രസ്താവനക്ക് മറുപടി നല്‍കി പുതുച്ചേരി ലെഫ്റ്റനന്‍റ് ഗവർണർ കിരൺ ബേദി. കഴിഞ്ഞ ദിവസം ബേദിയെ പ്രേതമെന്ന് മുഖ്യമന്ത്രി വിളിച്ചിരുന്നു. ഇതിനെതിരെയാണ് കിരണ്‍ ബേദി രംഗത്തെത്തിയിരിക്കുന്നത്. വാട്സ്ആപ്പ് സന്ദേശം വഴി കിരണ്‍ ബേദി മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് അതേ നാണയത്തിലാണ് മറുപടി നല്‍കിയത്. മറ്റുള്ളവരുടെ നന്മക്കായി പ്രേതങ്ങള്‍ പ്രവർത്തിക്കുന്നില്ല, പ്രേതങ്ങള്‍ തങ്ങൾക്കുവേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നു, മാത്രമല്ല ആളുകളെ ഭയപ്പെടുത്തുകയും ചെയ്യുന്നു, കിരണ്‍ ബേദി വാട്സ്ആപ്പില്‍ കുറിച്ചു.
ഇന്ദിരാഗാന്ധിയുടെ 35-ാം ചരമവാർഷികം ആചരിക്കുന്നതിനായി ഭരണകക്ഷിയായ കോൺഗ്രസ് പാർട്ടി സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കവെയാണ് നാരായണസ്വാമി കിരണ്‍ ബേദിക്കെതിരെ പരാമര്‍ശം ഉന്നയിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.