ETV Bharat / bharat

ക്വാറന്‍റൈൻ കേന്ദ്രത്തിൽ 19കാരൻ ആത്മഹത്യ ചെയ്തു - Chhattisgarh

കുഴൽ കിണർ ഡ്രില്ലിങ്ങ് മെഷീൻ തൊഴിലാളിയായ കെർകെട്ട ജൂലൈ രണ്ടിനാണ് റായ്പൂരിൽ നിന്ന് കെർജുവിലേക്ക് മടങ്ങിയെത്തിയത്. മുൻകരുതൽ നടപടിയായി 14 ദിവസത്തേക്ക് ഇയാളെ ക്വാറന്‍റൈനിൽ പാർപ്പിക്കുകയായിരുന്നു.

ക്വാറന്‍റൈൻ കേന്ദ്രത്തിൽ 19കാരൻ ആത്മഹത്യ ചെയ്തു  Chhattisgarh: Teen hangs self in quarantine centre in Surguja  Chhattisgarh  ഛത്തീസ്ഗഡ്
ആത്മഹത്യ
author img

By

Published : Jul 11, 2020, 8:01 PM IST

ഛത്തീസ്ഗഡ്: സുർജുജ ജില്ലയിലെ ക്വാറന്‍റൈൻ കേന്ദ്രത്തിൽ 19കാരൻ ആത്മഹത്യ ചെയ്തു. റായ്പൂരിൽ നിന്ന് മടങ്ങിയെത്തിയ ശേഷം ക്വാറന്‍റൈനിൽ കഴിഞ്ഞിരുന്ന പ്രദീപ് കെർക്കെട്ടയാണ് ആത്മഹത്യ ചെയ്തത്. ഇയാളെ സീതാപൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന കെർജു ഗ്രാമത്തിലെ ക്വാറന്‍റൈൻ കേന്ദ്രത്തിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

കുഴൽ കിണർ ഡ്രില്ലിങ്ങ് മെഷീൻ തൊഴിലാളിയായ കെർകെട്ട ജൂലൈ രണ്ടിനാണ് റായ്പൂരിൽ നിന്ന് കെർജുവിലേക്ക് മടങ്ങിയെത്തിയത്. മുൻകരുതൽ നടപടിയായി 14 ദിവസത്തേക്ക് ഇയാളെ ക്വാറന്‍റൈനിൽ പാർപ്പിക്കുകയായിരുന്നു. ഇയാൾക്ക് കൊവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. എന്നിരുന്നാലും, പ്രോട്ടോക്കോൾ അനുസരിച്ച് അദ്ദേഹത്തിന്‍റെ സാമ്പിൾ കൊവിഡ് ടെസ്റ്റിനായി അയച്ചിട്ടുണ്ട്.

കുടിയേറ്റ തൊഴിലാളികൾ ആത്മഹത്യ ചെയ്ത സംഭവങ്ങൾ റായ്ഗഡ്, ബലോദ്, ബലോദബസാർ, ഗരിയബാൻഡ് എന്നിവിടങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.