നാരായണ്‍പൂര്‍: സ്വന്തം തോക്കില്‍ നിന്ന് വെടിയുതിര്‍ത്ത് സിഎഎഫ് ജവാന്‍ ആത്മഹത്യ ചെയ്‌തു. ഛത്തിസ്‌ഗഡിലെ ഓര്‍ച്ച പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സിഎഎഫിന്‍റെ 16ാം ബറ്റാലിയന്‍ ക്യാമ്പില്‍ ബുധനാഴ്‌ച രാത്രിയാണ് സംഭവം. സഹപ്രവര്‍ത്തകര്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് അനില്‍ കുമാര്‍ യാദവ് (32) സ്വയം വെടിയുതിര്‍ത്ത് മരിച്ചത്.
വെടിശബ്‌ദം കേട്ട് മറ്റ് ജവാന്‍മാര്‍ എഴുന്നേറ്റപ്പോള്‍ ചോരയില്‍ മുങ്ങിക്കിടക്കുന്ന അനിലിനെയാണ് കണ്ടത്. ഉത്തര്‍പ്രദേശിലെ ബാലിയ ജില്ലക്കാരനായ അനിലിന് വ്യക്തിപരമായി നിരവധി പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.