ചെന്നൈ: ബാനര്‍ മുകളില്‍ വീണ് നിയന്ത്രണം തെറ്റിയ സ്‌കൂട്ടര്‍ യാത്രിക ലോറിയിടിച്ച് മരിച്ചു. ചെന്നൈ സ്വദേശിയായ ശുഭശ്രീ (22)ആണ് മരിച്ചത്. റോഡിന്‍റെ സെന്‍റര്‍ മീഡിയനില്‍ സ്ഥാപിച്ച അണ്ണാ ഡിഎംകെയുടെ ബാനര്‍ സ്‌കൂട്ടറിന് മുകളിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണ യുവതിയുടെ ശരീരത്തിലൂടെ പിന്നാലെ വെള്ളവുമായെത്തിയ ടാങ്കര്‍ ലോറി കയറുകയായിരുന്നു. അപകടസ്ഥലത്ത് വച്ച് തന്നെ യുവതി മരിച്ചു. ജോലിസ്ഥലത്ത് നിന്ന് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ക്രോംപേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.
ബാനര്‍ വീണ് നിയന്ത്രണം തെറ്റി; സ്‌കൂട്ടര്‍ യാത്രിക ലോറിയിടിച്ച് മരിച്ചു
നിയന്ത്രണം തെറ്റി റോഡിലേക്ക് തെറിച്ച് വീണ യുവതിയുടെ ശരീരത്തിലൂടെ പിന്നാലെ വെള്ളവുമായെത്തിയ ടാങ്കര്‍ ലോറി കയറുകയായിരുന്നു.

Conclusion: