ETV Bharat / bharat

ചന്ദ്രബാബു നായിഡു രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി - രാഹുൽ ഗാന്ധി

ബിജെപി വിരുദ്ധസഖ്യത്തിനായി നീക്കം സജീവം.

ചന്ദ്രബാബു നായിഡു രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി
author img

By

Published : May 18, 2019, 4:20 PM IST

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കോൺഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പ് ഫലം അടുത്തിരിക്കെ സഖ്യനീക്കം സജീവമാക്കുകയാണ് പ്രതിപക്ഷ കക്ഷികളുടെ ലക്ഷ്യം. ബിജെപി വിരുദ്ധ സഖ്യം പ്രധാന ചര്‍ച്ചാവിഷയമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ആം ആദ്മി പാർട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ എന്നിവരുമായി നായിഡു നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്‍സിപി നേതാവ് ശരത് പവാറിനെ കശ്മീരില്‍ സന്ദർശിക്കുകയും ചെയ്തിരുന്നു.

അതേ സമയം വോട്ടെണ്ണല്‍ നടക്കുന്ന മെയ് 23 ന് പ്രതിപക്ഷ നേതാക്കളോട് ഡല്‍ഹിയിലെത്താന്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്. ആര്‍ക്കും ഭൂരിപക്ഷമില്ലാതെ വരുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിച്ച് നിര്‍ത്തി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങളാണ് സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബിജെപിക്കെതിരായ ഏതൊരു പാർട്ടിയെയും തങ്ങൾ സ്വാഗതം ചെയ്യുന്നെന്നും എല്ലാ കക്ഷികളും തങ്ങളുടെ സഖ്യം പങ്കുവെക്കുന്നത് സ്വാഗതാർഹമാണെന്നും നായിഡു പറഞ്ഞു. മഹാത്മാഗാന്ധിയുടെ കൊലപാതകിയായ നാഥുറാം ഗോഡ്സെയെ പ്രശംസിച്ച ബിജെപി സ്ഥാനാര്‍ഥി പ്രജ്ഞാ താക്കൂറിനെതിരെ നടപടിയെടുക്കണമെന്നും ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു.

Intro:Body:

https://www.ndtv.com/india-news/lok-sabha-elections-2019-chandrababu-naidu-meets-rahul-gandhi-in-pre-result-move-for-non-bjp-front-2039398

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.