ETV Bharat / bharat

കർണാടകയിലെ ചാമരാജനഗറില്‍ കൊവിഡ്ബാധിതരില്ല - ചാമരാജനഗർ

ജില്ലാഭരണക്കൂടത്തിന്‍റെ ഉചിതമായ നടപടിക്രമങ്ങളാണ് ജില്ലയെ കൊവിഡ് വിമുക്തമാക്കിയത്. തമിഴ്‌നാട്ടിലെ ഈറോഡ്, കേരളം, കർണാടകയിലെ നഞ്ചൻഗുഡ് എന്നിവയുൾപ്പെടെ പ്രധാന ഹോട്ട്‌ സ്‌പോട്ട് പ്രദേശങ്ങൾക്കിടയിലാണ് ചാമരാജനഗർ സ്ഥിതിചെയ്യുന്നത്.

Chamarajanagar model Cases in Chamarajanagar Karnataka model COVID free Coromavirus free ബെംഗളുരു കൊവിഡ് 19 ചാമരാജനഗർ ചാമരാജനഗർ കൊവിഡ് വിമുക്തം
കർണാടകയിൽ കൊവിഡ് രോഗബാധിതരില്ലാത്ത ഏക ജില്ലയാണ് ചാമരാജനഗർ
author img

By

Published : Jun 3, 2020, 6:49 AM IST

ബെംഗളുരു: കർണാടക കൊവിഡ് ആശങ്കയില്‍ നില്‍ക്കുമ്പോള്‍ ആശ്വാസത്തിലാണ് ചാമരാജനഹർ ജില്ലാ നിവാസികള്‍.ഈ ജില്ലയില്‍ ആർക്കും ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല.തമിഴ്‌നാട്ടിലെ ഈറോഡ്, കേരളം, കർണാടകയിലെ നഞ്ചൻഗുഡ് എന്നിവയുൾപ്പെടെ പ്രധാന ഹോട്ട്‌ സ്‌പോട്ട് പ്രദേശങ്ങൾക്കിടയിലാണ് ചാമരാജനഗർ സ്ഥിതിചെയ്യുന്നത്.തുടർന്നും ജില്ലയെ കൊവിഡ് മുക്തമാക്കിയത് ജില്ലാഭരണക്കൂടത്തിന്‍റെ ഉചിതമായ നടപടിക്രമങ്ങളാണ് .

കേരളത്തിൽ ആദ്യത്തെ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തതത് മുതല്‍ ജില്ലാ ഭരണകൂടം അതിർത്തികൾ അടയ്ക്കുന്നതുൾപ്പെടെയുള്ള വിവിധ നടപടികൾ സ്വീകരിച്ചു. അനാവശ്യമായ ഒത്തുചേരലുകൾ തടയുന്നതിന് കനത്ത പിഴ ചുമത്തുകയും അയൽ സംസ്ഥാനങ്ങളിൽ നിന്ന് കാർഷിക ഉൽ‌പന്നങ്ങൾ കടത്തുന്നതിന് പോലും കർശന നടപടികളെടുക്കുകയും ചെയ്തു. അതിഥി തൊഴിലാളികളെ ക്വാറന്‍റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റി. കേരള മോഡൽ പരിശോധനാ ശേഷി വർധിപ്പിക്കുകയും സംശയമുള്ളവരെ തിരിച്ചറിയാൻ ആശാ വർക്കേഴ്സ് വീടുതോറുമുള്ള ആരോഗ്യ പരിശോധനകൾ നടത്തുകയും ചെയ്തു. അവശ്യവസ്തുക്കളും മരുന്നും ഇവർ ആവശ്യക്കാരുടെ വീടുകളിൽ എത്തിച്ച് നൽകി.കൃത്യമായ നടപടിക്രമങ്ങള്‍ തുടക്കം മുതല്‍ സ്വീകരിച്ചതാണ് ജില്ലയെ കൊവിഡ് മുക്തമാക്കിയത് .

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.