റായ്‌പൂര്‍: ചത്തീസ്‌ഗഡില്‍ 14 അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരില്‍ 2 സ്‌ത്രീകളും ഉള്‍പ്പെടുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 57 ആയി. 14 പേരില്‍ 8 പേര്‍ ദുര്‍ഖില്‍ താമസിക്കുന്നവരും 6 പേര്‍ കബിര്‍ദാമില്‍ താമസിക്കുന്നവരുമാണ്.
സംസ്ഥാനത്ത് ഇതുവരെ 36 പേര്‍ രോഗവിമുക്തരായി. 21 പേര്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നു. ഇതുവരെ 19,902 പേരുടെ സാമ്പിളുകള്‍ പരിശോധനയ്‌ക്കയച്ചിരുന്നു.