ETV Bharat / bharat

4.24 കോടി ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്നുകള്‍ അനുവദിച്ച് കേന്ദ്രം - Centre allocates 4.24 crore HCQ tablets to states and UTs,

സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമായാണ് ഇത്രയും വലിയ തോതില്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്നുകള്‍ വിതരണം ചെയ്യുന്നത്. കൊവിഡ് മഹാമാരി തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ മരുന്ന് വിതരണമാണിത്

4.24 കോടി ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്നുകള്‍ അനുവദിച്ച് കേന്ദ്രം  ഹൈഡ്രോക്‌സിക്ലോറോക്വിന്‍  കൊവിഡ് 19  Centre allocates 4.24 crore HCQ tablets to states and UTs,  biggest since beginning of COVID-19 pandemic
4.24 കോടി ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്നുകള്‍ അനുവദിച്ച് കേന്ദ്രം
author img

By

Published : Jul 29, 2020, 6:11 PM IST

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമായി 4.24 കോടി ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്നുകള്‍ അനുവദിച്ച് കേന്ദ്രം. മലേറിയക്കെതിരെ ഉപയോഗിക്കുന്ന ഈ മരുന്ന് മറ്റ് ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങളുടെ ചികിത്സക്കും ഉപയോഗിക്കുന്നു. കൊവിഡ് ചികിത്സക്കായി നിലവില്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ ശനിയാഴ്‌ചയാണ് കേന്ദ്രം 4.24 കോടി മരുന്നുകള്‍ അനുവദിച്ച് ഉത്തരവിറക്കിയത്. കൊവിഡ് മഹാമാരി തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ മരുന്ന് വിതരണമാണിത്. കൊവിഡ് ചികിത്സക്കായി ഈ മരുന്നുകള്‍ ഉപയോഗിക്കാമെന്ന് ആരോഗ്യമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. കേന്ദ്രത്തിന് ഹൈഡ്രോക്‌സിക്ലോറോക്വിനിന്‍റെ വലിയ സ്റ്റോക്ക് തന്നെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്ലിനിക്കല്‍ മാനേജ്‌മെന്‍റ് പ്രോട്ടോക്കോള്‍ പ്രകാരം ഈ മരുന്നുകളെ ഓഫ് ലേബല്‍ തെറാപിയെന്ന് വിളിക്കുന്നു. സാര്‍സ് കൊവ് 2 വൈറസിനെതിരെ ഈ മരുന്നിന് പരിമിതികളുണ്ടെങ്കിലും മരുന്ന് ഗുണം ചെയ്യുമെന്ന് പഠനങ്ങള്‍ പറയുന്നു. കൊവിഡിന്‍റെ തുടക്കത്തില്‍ മരുന്ന് നല്‍കാമെന്നും എന്നാല്‍ ഗുരുതരമായ രോഗമുള്ളവരില്‍ ഈ മരുന്നുകള്‍ നല്‍കരുതെന്നും നിര്‍ദേശമുണ്ട്. മരുന്ന് നല്‍കുന്നതിന് മുന്‍പ് ഇസിജി എടുക്കേണ്ടതാണ്. കൊവിഡിന്‍റെ ക്ലിനിക്കല്‍ മാനേജ്‌മെന്‍റ് പ്രോട്ടോക്കോള്‍ പ്രകാരം ഒരു ദിവസം 400 മില്ലി ഗ്രാം ഗുളികകള്‍ രണ്ട് നേരം വെച്ച് അടുത്ത നാല് ദിവസം നല്‍കുകയാണ് വേണ്ടത്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.