ETV Bharat / bharat

സെൻട്രൽ വിസ്ത പദ്ധതി: മൂന്ന് സ്ഥാപനങ്ങൾ സാമ്പത്തിക ബിഡ് സമർപ്പിക്കും - പല്ലോഞ്ചി ആൻഡ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ്

ദേശീയ തലസ്ഥാനത്തെ പാർലമെന്‍റ് ഹൗസ് സ്റ്റേറ്റിന്‍റെ 118-ാം നമ്പർ പ്ലോട്ടിലാണ് പുതിയ പാർലമെന്‍റ് കെട്ടിടം നിർമിക്കുക. സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ കീഴിലാണ് നിർമാണം.

Central Vista Project  Parliament  firms  Larsen & Toubro  Shapoorji Pallonji & Company Private Limited  Tata Projects Limited  Central Public Works Department  സെൻട്രൽ വിസ്റ്റ പദ്ധതി: മൂന്ന് സ്ഥാപനങ്ങൾ സാമ്പത്തിക ബിഡ് സമർപ്പിക്കും  സെൻട്രൽ വിസ്റ്റ പദ്ധതി  പാർലമെന്‍റ് കെട്ടിടം  ലാർസൻ ആന്‍റ് ടൂബ്രോ  പല്ലോഞ്ചി ആൻഡ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ്  ടാറ്റ പ്രോജക്ട്സ് ലിമിറ്റഡ്
സെൻട്രൽ വിസ്റ്റ
author img

By

Published : Aug 13, 2020, 9:04 AM IST

ന്യൂഡൽഹി: പുതിയ പാർലമെന്‍റ് കെട്ടിടം പണിയുന്നതിനുള്ള കരാർ ലഭിച്ച ഏഴ് കമ്പനികളിൽ നിന്ന് മൂന്നെണ്ണം ഓൺലൈൻ സാമ്പത്തിക ബിഡ് സമർപ്പിക്കാൻ തെരഞ്ഞെടുത്തതായി കേന്ദ്ര പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. ലാർസൻ ആൻഡ് ടർബ്രോ (എൽ ആൻഡ് ടി), ഷാപൂർജി പല്ലോഞ്ചി ആൻഡ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, ടാറ്റ പ്രോജക്ട്സ് ലിമിറ്റഡ് എന്നിവയോടാണ് ഓൺലൈൻ ബിഡ് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ദേശീയ തലസ്ഥാനത്തെ പാർലമെന്‍റ് ഹൗസ് സ്റ്റേറ്റിന്‍റെ 118-ാം നമ്പർ പ്ലോട്ടിലാണ് പുതിയ പാർലമെന്‍റ് കെട്ടിടം നിർമിക്കുക. സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ കീഴിലാണ് നിർമാണം.

ഓഗസ്റ്റ് 10ലെ സി‌പി‌ഡബ്ല്യുഡിയുടെ അനുബന്ധം കത്ത് 23 പ്രകാരം, ആകെ ഏഴ് ടെണ്ടറുകളാണ് ലഭിച്ചത്. ടെണ്ടറുകൾ ജൂലൈ 14ന് തുറക്കുകയും യോഗ്യതയുടെ പ്രാരംഭ വ്യവസ്ഥകൾ അനുസരിച്ച് പരിശോധിക്കുകയും ചെയ്തു. രേഖകളുടെ വിലയിരുത്തലിന്‍റെയും സൂക്ഷ്മപരിശോധനയുടെയും അടിസ്ഥാനത്തിൽ, സാമ്പത്തിക ബിഡ് സമർപ്പിക്കാൻ കഴിയുന്ന മൂന്ന് കമ്പനികളെ കേന്ദ്ര ഏജൻസി തെരഞ്ഞെടുത്തു.

പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ നിർമാണത്തിനുള്ള കരാർ ലഭിക്കുന്ന നാല് കമ്പനികളിൽ ഐടിഡി സിമന്‍റെഷൻ ഇന്ത്യ ലിമിറ്റഡും എൻ‌സി‌സി ലിമിറ്റഡും ഉൾപ്പെടുന്നു. പാർലമെന്‍റിന്‍റെ നിർദിഷ്ട കെട്ടിടം രണ്ട് നില കെട്ടിടമായിരിക്കും. 2022ഓടെ പുതിയ പാർലമെന്‍റ് കെട്ടിടം തയ്യാറാകും.

പുതിയ പാർലമെന്‍റ് കെട്ടിട നിർമാണവും സെൻട്രൽ വിസ്ത പദ്ധതിയുടെ മറ്റ് പദ്ധതികളും വേഗത്തിൽ പൂർത്തിയാക്കുന്നതിനായി ഡൽഹി ഡവലപ്‌മെന്‍റ് അതോറിറ്റി സെൻട്രൽ വിസ്റ്റ റീ-ഡെവലപ്‌മെന്‍റ് പദ്ധതിക്കായി ഭൂമിയുടെ ഉപയോഗത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.