ലഖ്‌നൗ: ഹാത്രാസ് കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കും. സെപ്റ്റംബർ 14നാണ് ഹത്രാസിൽ ദളിത് പെൺകുട്ടി കൂട്ട ബലാത്സംഗത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.
പെൺകുട്ടിയുടെ മൃതദേഹം കുടുംബത്തിന്‍റെ സാന്നിധ്യമില്ലാതെ പൊലീസ് അർധരാത്രിയിൽ സംസ്കരിച്ചത് രാജ്യത്തുടനീളം പ്രതിഷേധം സൃഷ്ടിച്ചിരുന്നു. അതേ സമയം, കേസുമായി ബന്ധപ്പെട്ട് ഗുഡാലോചന നടന്നതായി ചൂണ്ടികാട്ടി യോഗി സർക്കാർ തുറന്ന എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.