ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീന്‍ചിറ്റ് നൽകിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ അശോക് ലവാസക്ക് മറുപടിയുമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. ഭിന്നാഭിപ്രായങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടെന്നും നിലവിലെ വിവാദങ്ങള്‍ അനാവശ്യമാണെന്നും അറോറ പറഞ്ഞു.
കമ്മീഷനിലെ എല്ലാ അംഗങ്ങൾക്കും ഒരേ അഭിപ്രായമുണ്ടാകണമെന്ന് നിർബന്ധമില്ല. ചട്ടപ്രകാരമുള്ള തീരുമാനങ്ങള്‍ അന്തിമമാണ്. പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാൻ കമ്മറ്റികള്‍ രൂപികരിച്ചിട്ടുണ്ടെന്നും സുനില്‍ അറോറ പറഞ്ഞു.
വിവാദ പരാമര്‍ശങ്ങളില്‍ പ്രധാനമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെ തുടർന്നാണ് അശോക് ലവാസ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇത്തരം നടപടികള്‍ തുടർന്നാൽ കമ്മീഷന്‍റെ യോഗങ്ങളില്‍ പങ്കെടുക്കില്ലെന്നായിരുന്നു ലവാസയുടെ നിലപാട്.