ന്യൂഡൽഹി: മൂന്ന് വ്യത്യസ്ത കേസുകളുടെ ഫോറൻസിക് റിപ്പോർട്ടുകളിൽ ക്രമക്കേട് നടത്തിയെന്നാരോപിച്ച് സ്റ്റേറ്റ് ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്എസ്എൽ) ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കേസെടുത്തു.
മുൻ ഡെപ്യൂട്ടി ഡയറക്ടർ എ കെ ശ്രീവാസ്തവ, മുൻ സീനിയർ സയൻ്റിഫിക് ഓഫീസർ ബബ്‌യതൊ ദേവി എന്നിവർക്കെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
തെറ്റായ വിവരങ്ങൾ റെക്കോർഡുകളിൽ രേഖപ്പെടുത്തിയെന്നും, കുറ്റ കൃത്യവുമായി ബന്ധപ്പെട്ട തെളിവുകൾ ഇല്ലാതാക്കിയെന്നും ആരോപിച്ച് വെള്ളിയാഴ്ചയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
ശ്രീവാസ്തവയും ദേവിയും നൽകിയ പല റിപ്പോർട്ടുകളും എഫ്എസ്എൽ വിദഗ്ധരും സിഎഫ്എസ്എൽ , സിബിഐ വിദഗ്ധരും നൽകിയ റിപ്പോർട്ടുകളുമായി പൊരുത്തപ്പെടുന്നതല്ല എന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി സിബിഐ കണ്ടെത്തി.
പ്രതികൾക്ക് അനാവശ്യമായ ആനുകൂല്യം നൽകുക എന്ന ലക്ഷ്യത്തോടെ ഇവർ ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്തെന്നും മനപൂർവവും സത്യസന്ധമല്ലാത്തതുമായ റിപ്പോർട്ടുകൾ നൽകിയതായും സിബിഐ എഫ്‌ഐആറിൽ പറയുന്നു. രണ്ട് ബലാത്സംഗവും ഒരു കൊലപാതകവും ഉൾപ്പെടെ മൂന്ന് കേസുകളുടെ ഫോറൻസിക് റിപ്പോർട്ടുകൾ പ്രതികൾക്ക് അനുകൂലമായി നൽകിയെന്നും സിബിഐ വ്യക്തമാക്കി.
ഫോറൻസിക് ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കേസെടുത്തു - ഫോറൻസിക് റിപ്പോർട്ട് ക്രമക്കേട്: സിബിഐയുടെ എഫ്ഐആർ
ഫോറൻസിക് റിപ്പോർട്ടുകളിൽ ക്രമക്കേട് നടത്തിയെന്നാരോപിച്ച് മുൻ ഡെപ്യൂട്ടി ഡയറക്ടർ എ കെ ശ്രീവാസ്തവ, മുൻ സീനിയർ സയൻ്റിഫിക് ഓഫീസർ ബബ്‌യതൊ ദേവി എന്നിവർക്കെതിരെയാണ് കേസെടുത്തത്.

Conclusion: