ന്യൂഡൽഹി: പൂച്ചകൾക്ക് കൊറോണ വൈറസ് ബാധിക്കില്ലെന്നും അവ പൂർണ സുരക്ഷിതമാണെന്നും ബിജെപി നേതാവ് മനേക ഗാന്ധി.
"പൂച്ചകൾക്ക് കൊറോണ വൈറസ് പകരില്ല. ടിവിയിൽ യുഎസിലെ മൃഗശാലയിലെ കടുവക്ക് രോഗം വന്നതായി നിങ്ങൾ കണ്ടിട്ടുണ്ടെങ്കിൽ ഓർക്കുക, പൂച്ച കടുവയല്ല, കടുവയും പൂച്ചയും തമ്മിൽ ഒരു ബന്ധവുമില്ല. നിങ്ങളുടെ പൂച്ചകൾ പൂർണ്ണമായും സുരക്ഷിതരാണ്" മനേക ഗാന്ധി പറഞ്ഞു. സ്വന്തമായി പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലാണ് മനേക ഇക്കാര്യം വ്യക്തമാക്കിയത്.
- — Maneka Sanjay Gandhi (@Manekagandhibjp) April 7, 2020 " class="align-text-top noRightClick twitterSection" data="
— Maneka Sanjay Gandhi (@Manekagandhibjp) April 7, 2020
">— Maneka Sanjay Gandhi (@Manekagandhibjp) April 7, 2020
യുഎസ് മൃഗശാലയിലെ കടുവക്ക് വൈറസ് ബാധിച്ചതോടെ കൊവിഡ് -19 ന്‍റെ വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടിയായി ഇന്ത്യയിലെ മൃഗശാലയിലെ മൃഗങ്ങളുടെ ആരോഗ്യം നിരീക്ഷിക്കാൻ കേന്ദ്ര മൃഗശാല അതോറിറ്റി (സിഎസ്‌എ) ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മനേക ഗാന്ധിയുടെ പ്രസ്താവന.
തിങ്കളാഴ്ച, ന്യൂയോർക്കിലെ ബ്രോങ്ക്സ് മൃഗശാലയിൽ കടുവക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. വൈറസ് പടര്‍ന്ന് പിടിച്ചതിൽ പിന്നെ ആദ്യമായാണ് മൃഗത്തിൽ അണുബാധ ഉണ്ടായതെന്ന് യുഎസ് അഗ്രികൾച്ചർ ഡിപ്പാർട്ട്‌മെന്‍റിന്‍റെ നാഷണൽ വെറ്ററിനറി സർവീസസ് ലബോറട്ടറി റിപ്പോർട്ട് ചെയ്തു.