ETV Bharat / bharat

ഗെലോട്ടിനെ ഒരു പാഠം പഠിപ്പിക്കാനുള്ള സമയമായെന്ന് മായാവതി - മുഖ്യമന്ത്രി അശോക് ഗെലോട്ട്

കോണ്‍ഗ്രസിനേയും അശോക് ഗെലോട്ടിനെയും ഒരു പാഠം പഠിപ്പിക്കാനുള്ള സമയത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു. ഇപ്പോള്‍ അതിനുള്ള സമയം ആയെന്നും അതിനാലാണ് കോടതിയില്‍ പോകാന്‍ തീരുമാനിച്ചതെന്നും മായാവതി പറഞ്ഞു.

BSP waited for right time to teach Cong  Gehlot  Mayawati  മായാവതി  ന്യൂഡൽഹി  മുഖ്യമന്ത്രി അശോക് ഗെലോട്ട്  ബിഎസ്പി അധ്യക്ഷ മായാവതി
ഗെലോട്ടിനെ ഒരു പാഠം പഠിപ്പിക്കാൻ കാത്തിരിക്കുകയായിരുന്നു, ഇപ്പോൾ സമയമായി: മായാവതി
author img

By

Published : Jul 28, 2020, 2:26 PM IST

ന്യൂഡൽഹി: മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ ഒരു പാഠം പഠിപ്പിക്കുമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. ബഹുജൻ സമാജ് പാർട്ടിയുടെ (ബിഎസ്പി) ആറ് എം‌എൽ‌എമാരെ രാജസ്ഥാനിലെ കോൺഗ്രസിൽ ചേർത്തതിന് കോണ്‍ഗ്രസിനെതിരെ സുപ്രീംകോടതിയില്‍ പോകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മായാവതി. ഗെലോട്ടിന്‍റെ മുൻ ഭരണകാലത്തും ഇങ്ങനെ ചെയ്തിരുന്നതായി മായാവതി ആരോപിച്ചു. തന്‍റെ പാർട്ടിക്ക് നേരത്തെ കോടതിയിൽ പോകാമായിരുന്നു. എന്നാൽ കോണ്‍ഗ്രസിനേയും അശോക് ഗെലോട്ടിനെയും ഒരു പാഠം പഠിപ്പിക്കാനുള്ള സമയത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു. ഇപ്പോള്‍ അതിനുള്ള സമയം ആയെന്നും അതിനാലാണ് കോടതിയില്‍ പോകാന്‍ തീരുമാനിച്ചതെന്നും മായാവതി പറഞ്ഞു.

സച്ചിൻ പൈലറ്റും ഗെലോട്ടും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പുറത്തായതോടെ രാജസ്ഥാൻ സർക്കാർ പ്രതിസന്ധിയിലാണ്. ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും കോൺഗ്രസ് സംസ്ഥാന യൂണിറ്റ് ചീഫ് സ്ഥാനത്ത് നിന്നും പൈലറ്റിനെ നീക്കി. ഗെലോട്ട് സർക്കാരിനെ താഴെയിറക്കാൻ ബിജെപി കുതിരക്കച്ചവടത്തിൽ ഏർപ്പെടുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചെങ്കിലും ആരോപണങ്ങൾ ബിജെപി നിരസിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.