ചണ്ഡിഗഡ്: ഇന്ത്യാ - പാകിസ്ഥൻ അതിര്‍ത്തി വഴി നടക്കുന്ന മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് അതിര്‍ത്തി സുരക്ഷാ സേനയിലെ കോണ്‍സ്‌റ്റബിളക്കം മൂന്ന് പേര്‍ പിടിയില്‍. ഇവരില്‍ നിന്നും മയക്കുമരുന്നും ആയുധങ്ങളും പിടിച്ചെടുത്തു. രാജസ്ഥാനിലെ ഗംഗാ നഗര്‍ സ്വദേശിയായ രാജേന്ദ്ര പ്രസാദ് എന്ന കോണ്‍സ്‌റ്റബിളും നാട്ടുകാരായ സുര്‍മാലി സിങ്, ഗുര്‍ജന്ദ് സിങ് എന്നിവരുമാണ് പൊലീസിന്‍റെ പിടിയിലായത്.
സമാന സംഭവത്തില്‍ നേരത്തെയും ഒരു കോണ്‍സ്‌റ്റബിള്‍ അറസ്‌റ്റിലായിരുന്നു. ജമ്മു കശ്‌മീരിലെ സാംമ്പയില്‍ നിന്നായിരുന്നു സുമിത് കുമാര്‍ എന്നയാള്‍ അറസ്‌റ്റിലായത്. ജൂലൈ 26 ന് ഡല്‍ഹിയില്‍ നിന്നും ഹെറോയിനുമായി അതിര്‍ത്തി മേഖലയിലേക്കെത്തിയ രണ്ട് പേരെ പൊലീസ് പിടികൂടിയിരുന്നു. ഇവരില്‍ നിന്നാണ് അതിര്‍ത്തിയിലൂടെയുള്ള മയക്കുമരുന്ന് കടത്തിന്‍റെ വിവരം പൊലീസിന് ലഭിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ടാൻ ടരണ്‍ ജില്ലയിലെ ഗ്രാമത്തില്‍ നിന്നും സത്‌നം സിങ് എന്നയാളെ പൊലീസ് പിടികൂടിയിരുന്നു. അതിര്‍ത്തിയിലൂടെ മയക്കുമരുന്ന് കടത്തുന്ന സംഘവുമായി അടുത്ത ബന്ധമുള്ളയാളാണ് പൊലീസിന്‍റെ പിടിയിലായത്. തുടര്‍ന്നാണ് അതിര്‍ത്തി സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചത്.