ETV Bharat / bharat

ഒഡീഷയിൽ ആൺകുട്ടിയെ പീഡിപ്പിച്ച ബ്രിട്ടീഷ്‌ പൗരൻ പിടിയിൽ

author img

By

Published : Aug 21, 2020, 8:47 AM IST

68കാരനായ ബ്രിട്ടീഷ്‌ പൗരൻ ജോൺ പാട്രിക് ബ്രിഡ്‌ജാണ് അറസ്റ്റിലായത്.

Crimes against children  Crimes against humanity  Sexually abuse  Molestation  boy's molestaion  ഒഡീഷ  ലൈംഗികമായി ആൺകുട്ടിയെ പീഡിപ്പിച്ചു  ബ്രീട്ടീഷ്‌ പൗരൻ പിടിയിൽ  കുട്ടികൾക്കെതിരെയുള്ള പീഡനം  ഒഡിഷ പൊലീസ്
ഒഡീഷയിൽ ആൺകുട്ടിയെ പീഡിപ്പിച്ച ബ്രിട്ടീഷ്‌ പൗരൻ പിടിയിൽ

ഭുവനേശ്വർ: ജാർസുഗുഡയിലെ ഷെൽട്ടർ ഹോമിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബ്രിട്ടീഷ്‌ പൗരൻ അറസ്റ്റിൽ. 68കാരനായ ജോൺ പാട്രിക് ബ്രിഡ്‌ജാണ് അറസ്റ്റിലായത്. ഇയാൾ പ്രവർത്തിപ്പിച്ചിരുന്ന ഷെൽട്ടർ ഹോമിൽ വെച്ചാണ് കുട്ടിയെ പീഡിപ്പിച്ചതെന്നാണ് ആരോപണം. പ്രതിയെ അറസ്റ്റ് ചെയ്‌തെന്നും കോടതിയിൽ ഹാജരാക്കിയെന്നും പൊലീസ് സൂപ്രണ്ട് രാഹുൽ പി ആർ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാപനത്തിലെ ഫണ്ട് ദുരപയോഗം ചെയ്‌ത കേസിലെ അന്വേഷണത്തിനിടെയാണ് പീഡനത്തിന്‍റെ വിവരങ്ങൾ പുറത്തു വന്നത്. ന്യൂസിലാന്‍ഡ് അടിസ്ഥാനമായ എൻജിഒ ആണ് ഫണ്ട് ദുരുപയോഗത്തിൽ പൊലീസിൽ പരാതിപ്പെട്ടത്. തുടർന്ന് നടന്ന കേസ് അന്വേഷണത്തിനിടെയാണ് ആൺകുട്ടി പൊലീസിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.