ന്യൂഡല്‍ഹി: ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലിലെ ഇന്ത്യക്കാര്‍ക്ക് മോചനം. കേസ് പിന്‍വലിക്കാന്‍ ബ്രിട്ടന്‍ തയാറായതിനെ തുടര്‍ന്നാണ് ഗ്രേസ് വണ്‍ എണ്ണകപ്പലിലെ 24 ഇന്ത്യക്കാര്‍ക്ക് മോചനത്തിന് വഴിയൊരുക്കിയത്. മലയാളികളായ റെജിന്‍, പ്രജിത്ത്, അജ്മല്‍ എന്നിവര്‍ ഗ്രേസ് വണ്ണിലുണ്ട്. കപ്പലിലുണ്ടായിരുന്ന മുഴുവന്‍ ഇന്ത്യക്കാരും ഉടന്‍ തന്നെ ഇന്ത്യയിലേക്ക് മടങ്ങാനാവുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
എന്നാല്‍ അമേരിക്ക എതിര്‍പ്പ് അറിയിച്ചതോടെ കപ്പല്‍ ഉടന്‍ വിട്ടുനല്‍കില്ല. ഉപരോധം ലംഘിച്ചുള്ള എണ്ണക്കയറ്റുമതി ആരോപിച്ച് കഴിഞ്ഞ ജൂലൈ നാലിനാണ് ബ്രിട്ടന്‍ കപ്പല്‍ പിടിച്ചെടുത്തത്. മലയാളികളടക്കമുള്ള ഇന്ത്യക്കാരാണ് മോചനം കാത്ത് കഴിഞ്ഞിരുന്നത്. മോചനത്തിനുള്ള നടപടിക്രമം പൂര്‍ത്തിയായി കഴിഞ്ഞതായി വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ട്വീറ്റ് ചെയ്തു.