ചെന്നൈ: ആൻഡമാനിൽ കുടുങ്ങിക്കിടക്കുന്ന തമിഴ് മത്സ്യത്തൊഴിലാളികളെ തിരിച്ചെത്തിക്കാൻ നടപടിയെടുക്കണമെന്ന് ദേശീയ മത്സ്യത്തൊഴിലാളി ഫോറം കേന്ദ്ര-സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിലെ ആറ് ജില്ലകളിൽ നിന്നുള്ള 400 ഓളം തമിഴ് മത്സ്യത്തൊഴിലാളികളാണ് ആൻഡമാനിൽ താമസിക്കുകയും പ്രാദേശിക ബോട്ടുകളിൽ മത്സ്യബന്ധനം നടത്തുകയും ചെയ്യുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപനത്തെത്തുടർന്ന് ഭക്ഷണമില്ലാതെ ഇവർ കുടുങ്ങിക്കിടക്കുകയാണെന്നും അവരെ സ്വദേശത്ത് തിരിച്ചെത്തിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ദേശീയ മത്സ്യബന്ധന ഫോറം അധ്യക്ഷൻ എം. ഇളങ്കോ ആവശ്യപ്പെട്ടു. തൊഴിലാളികൾ ഏപ്രിലിൽ തിരിച്ചുവരാനിരിക്കെയാണ് ലോക്ക് ഡൗൺ കാരണം യാത്ര തടസപ്പെട്ടത്.
ആൻഡമാനിൽ കുടുങ്ങിയ തമിഴ് മത്സ്യത്തൊഴിലാളികളെ തിരിച്ചെത്തിക്കണമെന്നാവശ്യം - NFF
തമിഴ്‌നാട്ടിലെ ആറ് ജില്ലകളിൽ നിന്നുള്ള 400 ഓളം തമിഴ് മത്സ്യത്തൊഴിലാളികളാണ് ആൻഡമാനിൽ കുടുങ്ങിക്കിടക്കുന്നത്