പട്‌ന: മുൻഗർ- ജമൽപൂർ സ്റ്റേഷന് സമീപം ബ്രഹ്മപുത്ര മെയിൽ എക്‌സ്പ്രസിന്‍റെ ജനറേറ്ററിന് തീപിടിച്ചു. തീപിടിത്തമുണ്ടായ ബോഗി ഉടൻ തന്നെ ഡ്രൈവർ വേർപെടുത്തിയതിനാൽ വലിയ അപകടം ഒഴിവായി.
ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഇന്ന് ബ്രഹ്മപുത്ര എക്‌സ്പ്രസിൽ ഉണ്ടായ തീപിടുത്തം മൂലം നിരവധി ട്രെയിനുകളുടെ പ്രവർത്തനം തടസ്സപ്പെട്ടു.