ജയ്‌പൂർ : ശരീരത്തിൽ കുത്തേറ്റ മുറിവുകളോടെ മധ്യവയസ്‌കന്‍റെ മൃതദേഹം വീടിന് പുറത്ത് കണ്ടെത്തി. കോട്ടയിലെ പ്രേംപുര ഗ്രാമത്തിലാണ് സംഭവം. 40കാരനായ ഗിരിരാജ് ഭൈരവയുടെ മൃതദേഹമാണ് കണ്ടെത്തിയത്. രാത്രി ഉറങ്ങാനായി പുറത്തു പോയ ഇയാളുടെ മൃതദേഹം രാവിലെയാണ് കുടുംബാംഗം കണ്ടെത്തിയത്. മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നും കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും എസ്എച്ച്ഒ രാജേന്ദ്ര മീന പറഞ്ഞു. അതേ സമയം ഗിരിരാജ് ഭൈരവക്ക് പ്രത്യക്ഷത്തിൽ ശത്രുക്കൾ ഇല്ലെന്നാണ് കുടുംബാംഗങ്ങൾ പറഞ്ഞതെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് പാറസ് ജെയിൻ പറഞ്ഞു.
മധ്യവയസ്‌കന്‍റെ മൃതദേഹം വീടിന് പുറത്ത് കണ്ടെത്തി - ജയ്‌പൂർ
രാത്രി ഉറങ്ങാനായി പുറത്തു പോയ ഇയാളുടെ മൃതദേഹം രാവിലെ വീടിന് പുറത്ത് കുടുംബാംഗം കണ്ടെത്തുകയായിരുന്നു.