ETV Bharat / bharat

ബിജെപിയുടെ സ്ഥാപക ദിനാഘോഷം ഇന്ന് - murali manohar joshi

മോദിക്കെതിരെ മത്സരിക്കാൻ മുരളി മനോഹർ ജോഷിയെ വരാണസിയിൽ നിർത്താനാണ് പ്രതിപക്ഷ ശ്രമം.

ബിജെപി സ്ഥാപക ദിനാഘോഷം ഇന്ന്
author img

By

Published : Apr 6, 2019, 11:00 AM IST

ന്യൂ ഡൽഹി: മുതിർന്ന നേതാക്കളെ തഴയുന്നതിനെതിരെയുള്ള അതൃപ്തിക്കിടെ ബിജെപിയിൽ ഇന്ന് സ്ഥാപക ദിനാഘോഷം. സ്ഥാപക ദിനത്തിന് മുന്നോടിയായി എല്‍ കെ അദ്വാനി ബ്ലോഗില്‍ എഴുതിയ ലേഖനത്തില്‍ കേന്ദ്ര നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനം ഉയര്‍ന്നതോടെയാണ് ഭിന്നത തെളിയുന്നത്. പാര്‍ട്ടിയെ വിമർശിക്കുന്നവരെ ദേശവിരുദ്ധരായി കാണുന്നത് ബിജെപിയുടെ രീതിയല്ലെന്നായിരുന്നു അദ്വാനിയുടെ ലേഖനത്തിന്‍റെ ഉള്ളടക്കം.

ഇതിനിടെ സീറ്റ് നൽകാതെ തഴഞ്ഞ മുരളി മനോഹർ ജോഷിയെ വരാണസിയിൽ മോദിക്കെതിരെ നിർത്താനാണ് പ്രതിപക്ഷ ശ്രമം. ബിജെപി വിട്ട മുന്‍ കേന്ദ്രമന്ത്രി ശത്രുഘ്നന്‍ സിന്‍ഹ ഇന്ന് കോണ്‍ഗ്രസില്‍ ചേരും. സിൻഹ കോൺഗ്രസ് സ്ഥാനാർഥിയായി പട്ന സാഹേബ് മണ്ഡലത്തിൽ നിന്ന് മത്സരിക്കും.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.