ന്യൂഡൽഹി: ഭാരതീയ ജനതാ പാർട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതിർന്നപാർട്ടി നേതാക്കളടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ പാർട്ടി ആസ്ഥാനത്തെത്തി.
ബിജെപി ദേശീയ പ്രസിഡന്‍റ് അമിത് ഷാ, എക്സിക്യൂട്ടീവ് ചെയർമാൻ ജെ.പി. നദ്ദ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, നിതിൻ ഗഡ്കരി, തവർചന്ദ് ഗെഹ്ലോട്ട് എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. ഫെബ്രുവരി എട്ടിന് നടക്കാനിരിക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യ സ്ഥാനാർഥികളുടെ പട്ടിക പാർട്ടി യോഗത്തിൽ പ്രഖ്യാപിക്കും.