ETV Bharat / bharat

ബിഹാറിൽ ഉയർന്ന ഭൂരിപക്ഷത്തിൽ ബിജെപി സഖ്യം വിജയിക്കുമെന്ന് ദേവേന്ദ്ര ഫട്നാവിസ്

രാംഗഡിലെ ചിന്നമസ്തിക ദേവി ക്ഷേത്ര ദര്‍ശനത്തിനെത്തിയതായിരുന്നു ദേവേന്ദ്ര ഫട്നാവിസ്

ബിഹാറിൽ ബിജെപി സഖ്യം 
ബിഹാറിൽ ബിജെപി സഖ്യം 
author img

By

Published : Sep 30, 2020, 11:09 AM IST

റാഞ്ചി: ബിഹാറിലെ എല്ലാ നിയമസഭ മണ്ഡലങ്ങളിലും ബിജെപി സഖ്യം ഉയർന്ന ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. ബിഹാറിൽ മഹാബന്ധന് ഏറെ മുന്നിലാണ് ബിജെപി സഖ്യമെന്നും അദ്ദേഹം രാംഗഡിലെ ചിന്നമസ്തിക ദേവി ക്ഷേത്ര ദർശനത്തിനിടെ പറഞ്ഞു. ബിഹാറിൽ നിന്നും വിമാന മാർഗം റാഞ്ചിയിലെത്തിയ അദ്ദേഹം ക്ഷേത്ര ദർശനത്തിനായി മാത്രമാണ് എത്തിയതെന്നും പറഞ്ഞു. എന്നാൽ കൊവിഡ് വ്യാപനത്തെ തുടർന്ന് ക്ഷേത്രം അടച്ചിരുന്നതിനാൽ പുറത്ത് നിന്നാണ് ദർശനം നടത്തിയത്. സ്വാമി ബോറിയ ബാബയേയും അദ്ദേഹം സന്ദർശിച്ചു.

കൊവിഡ് മാനദണ്ഡം അനുസരിച്ച് സന്ദർശന ശേഷം 14 ദിവസം നിരീക്ഷണത്തിലിരിക്കണം. എന്നാൽ 72 മണിക്കൂറിനുള്ളിൽ ജാർഖണ്ഡിൽ നിന്നും മടങ്ങിയതിനാൽ അദ്ദേഹത്തിന് നിരീക്ഷണത്തിലിരിക്കേണ്ട ആവശ്യമില്ലെന്ന് രാംഗഡ് ഡെപ്യൂട്ടി കമ്മിഷണർ സന്ദീപ് സിങ് വ്യക്തമാക്കി. മൂന്ന് ഘട്ടങ്ങളായി ഒക്ടോബർ 28, നവംബർ മൂന്ന്, നവംബർ ഏഴ് തീയതികളിലാണ് ബിഹാറിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 10 നാണ് വോട്ടെണ്ണൽ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.