മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ദേശീയ ടീമിന്‍റെ ബാറ്റിങ് പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാറിന്‍റെ മകന്‍ ആര്യന്‍ ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്തി സ്‌ത്രീയായി മാറി. അനായ ബംഗാര്‍ എന്ന പുതിയ പേര് സ്വീകരിച്ച ഇവര്‍ തന്നിലെ പുതിയ മാറ്റത്തിന്‍റെ കഥ സമൂഹമാധ്യങ്ങളിലൂടെ വെളിപ്പെടുത്തി. ശസ്ത്രക്രിയ കഴിഞ്ഞ് 10 മാസത്തിന് ശേഷമാണ് തന്‍റെ പേര് ആര്യൻ എന്നത് അനയ എന്നാക്കി മാറ്റിയത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി തന്നില്‍ സംഭവിച്ച മാറ്റങ്ങൾ കാണിക്കുന്ന ഒരു ഇൻസ്റ്റാഗ്രാം റീൽ ഇവര്‍ പങ്കിട്ടു.
പുതിയ മാറ്റത്തിലേക്കുള്ള പാത തനിക്ക് കഠിനമായിരുന്നെന്ന് അനയ പറഞ്ഞു. ചെറിയ പ്രായം മുതലേ ക്രിക്കറ്റ് എന്‍റെ ജീവിതത്തിന്‍റെ ഭാഗമാണ്. എന്നാൽ സ്‌പോര്‍ട്‌സിനപ്പുറം എനിക്ക് മറ്റൊരു യാത്ര ഉണ്ടായിരുന്നു. സ്വയം കണ്ടെത്തലിന്‍റേയും നിരവധി വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന്‍റെ വഴിയായിരുന്നു. എന്‍റെ യഥാർത്ഥ വ്യക്തിത്വം കണ്ടെത്തുന്നത് ഏറ്റവും വലിയ വിജയമാണെന്ന് അവര്‍ കുറിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഹോർമോൺ റീപ്ലേസ്മെന്‍റെ തെറാപ്പിക്ക് വിധേയയാകുന്ന ഒരു ട്രാൻസ് വുമണായതിനാല്‍ എനിക്ക് മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. ഒരു സമയം എനിക്ക് കരുത്തായിരുന്ന പേശികളുടെ ബലം കുറഞ്ഞു. കായികക്ഷമതയും പഴയതു പോലെയല്ല. ഞാൻ ദീർഘകാലം ചേർത്തുപിടിച്ചിരുന്ന ക്രിക്കറ്റും എന്നിൽനിന്ന് വഴുതിപ്പോകുന്നുവെന്ന് അനായ എഴുതി.നിലവിൽ മാഞ്ചസ്റ്ററില്‍ ജീവിക്കുന്ന ഇവർ, മുൻപ് പ്രദേശിക ക്രിക്കറ്റ് ക്ലബ്ബായ ഇസ്‍ലാം ജിംഖാനയ്ക്കായി കളിച്ചിരുന്നു. കൂടാതെ യുകെയില്‍ ഒരു കൗണ്ടി ക്ലബ്ബിൽ കളിക്കുന്നു. ഒരു മത്സരത്തിൽ അനയ 145 റൺസ് നേടിയതായി ഇൻസ്റ്റാഗ്രാം റീലിലെ ഒരു ക്ലിപ്പ് കാണിക്കുന്നു.
അനയയുടെ അച്ഛൻ സഞ്ജയ് ബംഗാർ 2014 മുതൽ 2018 സീസൺ വരെ ടീം ഇന്ത്യയുടെ ബാറ്റിങ് കോച്ചായിരുന്നു. ഇന്ത്യക്കായി 12 ടെസ്റ്റ് മത്സരങ്ങളും 15 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഐപിഎൽ 2022 സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ (ആർസിബി) ഹെഡ് കോച്ചായി ബംഗാർ സേവനമനുഷ്ഠിച്ചു. പഞ്ചാബ് കിങ്സിന്‍റെ ക്രിക്കറ്റ് ഡെവലപ്മെന്‍റ് ഹെഡായും പ്രവര്‍ത്തിച്ചു.
Also Read: പെര്‍ത്ത് ആദ്യ ടെസ്റ്റില്‍ രോഹിത് ഇല്ലെങ്കിൽ ആരായിരിക്കും ക്യാപ്റ്റൻ? വ്യക്തത നല്‍കി ഗംഭീര്‍