ETV Bharat / state

'എലപ്പുള്ളിയിലെ മദ്യ നിർമ്മാണ പ്ലാന്‍റ് പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറണം'; സിഎസ്ഐ സഭ - CSI SABHA AGAINST BREWERY PLANT

വരും തലമുറയെ നശിപ്പിക്കുന്നതാണ് ബ്രൂവറി പദ്ധതിയെന്ന് സിഎസ്ഐ മധ്യകേരള മഹാ ഇടവക ബിഷപ്പ് മലയിൽ സാബു കോശി ചെറിയാൻ.

മദ്യ നിർമ്മാണ പ്ലാന്‍റ് പദ്ധതി  CSI GOVT WITHDRAW BREWERY PLANT  BREWERY PLANT PROJECT  സിഎസ്ഐ സഭ
Bishop Sabu Koshy Cherian (ETV Bharat)
author img

By ETV Bharat Kerala Team

Published : Feb 20, 2025, 3:33 PM IST

കോട്ടയം: എലപ്പുള്ളിയിലെ മദ്യ നിർമ്മാണ പ്ലാന്‍റ് പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറണമെന്ന് സിഎസ്ഐ മധ്യകേരള മഹാ ഇടവക ബിഷപ്പ് മലയിൽ സാബു കോശി ചെറിയാൻ. കേരളത്തിന് ദോഷകരമായി മാത്രം ബാധിക്കുന്ന മദ്യശാലക്കെതിരെയുള്ള ജനവികാരം സർക്കാർ മാനിക്കണമെന്നും വരും തലമുറയെ നശിപ്പിക്കുന്നതാണ് ബ്രൂവറി പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിഷപ്പ് സാബു കോശി ചെറിയാൻ മാധ്യമങ്ങളോട് (ETV Bharat)

ഇതുസംബന്ധിച്ച് ക്രൈസ്‌തവ സഭകളും മദ്യവിരുദ്ധ സമിതികളും ചേർന്നുള്ള ആലോചനകൾ നടക്കുന്നുണ്ട്. തീർച്ചയായിട്ടും ഇത് നാടിന് ദോഷകരമാണെന്നും അദ്ദേഹം അറിയിച്ചു. ക്രൈസ്‌തവ സഭകളുടെ കൂട്ടായ ചർച്ചകൾ വിഷയത്തിലുണ്ടാകണമെന്നും തീരുമാനം പിൻവലിക്കാൻ സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തുമെന്നും ബിഷപ്പ് പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സഭകൾ ഒരിക്കലും പാർട്ടികളുടെ പക്ഷം ചേരാറില്ല, ജനങ്ങളുടെ നന്മ നോക്കി അതിന്‍റേതായ തീരുമാനങ്ങളാകും എടുക്കുകയെന്നും രാഷ്‌ട്രീയമായ തീരുമാനങ്ങളിലേക്കല്ല സഭ ചിന്തിക്കുന്നതെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.

Also Read: ബെവ്കോ വഴി വിൽക്കുന്ന മദ്യകുപ്പികളിൽ ഇനി പ്രത്യേക ഹോളോഗ്രാം; വിലകൂട്ടിയതോടെ പുതിയ പരിഷ്‌കാരം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.