ETV Bharat / lifestyle

നഖങ്ങൾ പൊട്ടാതെ സംരക്ഷിക്കാം; 8 പ്രകൃതിദത്ത മാർഗങ്ങൾ ഇതാ - WAYS TO NATURALLY STRENGTHEN NAILS

ബലമുള്ള നഖങ്ങൾ സ്വന്തമാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അതിനാൽ നഖങ്ങൾ വളരെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്ന നുറുങ്ങുകൾ എന്തൊക്കെയെന്ന് അറിയാം.

HOME REMEDIES FOR NAIL CARE  TIPS TO GET STRONG NAILS  NATURAL WAYS TO GET HEALTHY NAILS  NAIL CARE TIPS
Representational Image (Getty Images)
author img

By ETV Bharat Lifestyle Team

Published : Nov 11, 2024, 3:42 PM IST

ന്ദര്യ സംരക്ഷണം പോലെ നഖങ്ങൾ സംരക്ഷിക്കേണ്ടതും പ്രധാനമാണ്. കൈകൾ ഭംഗിയുള്ളതായി നിലനിർത്തുന്നതിൽ നഖങ്ങൾക്ക് വലിയ പങ്കുണ്ട്. അതിനാൽ തന്നെ നഖങ്ങൾ കൃത്യമായി പരിപാലിക്കേണ്ടത് ആവശ്യമാണ്. സ്ത്രീകൾ പൊതുവെ നീണ്ട ബലമുള്ള നഖങ്ങൾ ഇഷ്‌ടപ്പെടുന്നവരാണ്. എന്നാൽ ബലമുള്ള നഖങ്ങൾ സ്വന്തമാക്കാൻ പലർക്കും സധിക്കാറില്ല. നഖങ്ങൾ പൊട്ടിപോകുന്നതാണ് പലരും നേരിടുന്ന പ്രശ്‍നം. നഖങ്ങൾ ശക്തമായിരിക്കാൻ കാൽസ്യം, പ്രോട്ടീൻ, വിറ്റാമിനുകൾ തുടങ്ങിയ പോഷകങ്ങൾ ആവശ്യമാണ്. അതിനാൽ തന്നെ പോഷക സമ്പുഷ്‌ടമായ ഭക്ഷണങ്ങൾ കഴിക്കേണ്ടത് പ്രധാനമാണ്. ഇതിനു പുറമെ നഖങ്ങളുടെ സംരക്ഷണത്തിനായി ചെയ്യേണ്ട ചില വീട്ടുവൈദ്യങ്ങൾ ഇതാ.

വെളിച്ചെണ്ണ

ആൻ്റി ഓക്‌സിഡൻ്റുകളാൽ സമ്പന്നമാണ് വെളിച്ചെണ്ണ. വിറ്റാമിൻ ഇയും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പതിവായി നഖത്തിൽ പുരട്ടുന്നത് നഖത്തിന്‍റെ വളർച്ച മെച്ചപ്പെടുത്താൻ സഹായിക്കും. അതിനായി അൽപ്പം വെളിച്ചെണ്ണ എടുത്ത് ചൂടാക്കുക. ശേഷം നഖത്തിൽ പുരട്ടുക.

നാരങ്ങ നീര്

നാരങ്ങയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നഖങ്ങളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. അതിനാൽ ദിവസേന ഒരു തവണ കൈ, കാൽ വിരലുകളിലും നഖങ്ങളിലും നാരങ്ങ നീര് പുരട്ടുക. ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകി കളയുക.

ഓറഞ്ച്

ആൻ്റി ഓക്‌സിഡൻ്റുകളാൽ സമ്പുഷ്‌ടമാണ് ഓറഞ്ച് ജ്യൂസ്. ഇത് നഖത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും അണുബാധയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും. അതിനാൽ ഓറഞ്ച് നീര് നഖങ്ങളിൽ പുരട്ടുക. അൽപസമയത്തിന് ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകി കളയുക.

വെളുത്തുള്ളി എണ്ണ

നഖത്തിൻ്റെ ആരോഗ്യത്തിന് ആവശ്യമായ സെലിനിയം വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ വെളുത്തുള്ളി പേസ്റ്റോ എണ്ണയോ മാസ്‌ക് ആയി നഖത്തിൽ പുരട്ടുക.

തേൻ

തേനും ചെറുനാരങ്ങയുടെ നീരും നന്നായി യോജിപ്പിച്ച് മാസ്‌ക് ആയി നഖത്തിൽ പുരട്ടുക. ഇത് അണുബാധയിൽ നിന്ന് സംരക്ഷിക്കുകയും നഖത്തിൻ്റെ പുറംഭാഗം ആരോഗ്യത്തോടെയും മൃദുലവുമായി നിലനിർത്തും.

ഒലിവ് ഓയിൽ

നഖങ്ങളെ ബലമുള്ളതാക്കാൻ സഹായിക്കുന്ന ഒന്നാണ് ഒലിവ് ഓയിൽ. ഇത് ദുർബലമായ നഖങ്ങൾ വീണ്ടെടുക്കാൻ ഗുണം ചെയ്യും. അതിനാൽ ഒലിവ് ഓയിൽ നഖങ്ങളിൽ പുരട്ടുന്നതും നല്ലതാണ്.

ബയോട്ടിൻ അടങ്ങിയ ഭക്ഷണം

മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന ജീവകമായ ബയോട്ടിൻ നഖങ്ങളുടെ ആരോഗ്യം നിലനിർത്താനും ഗുണം ചെയ്യും. അതിനാൽ, ബയോട്ടിൻ അടങ്ങിയ വാഴപ്പഴം, അവോക്കാഡോ പോലുള്ള ഭക്ഷണങ്ങൾ കഴിക്കേണ്ടത് നഖങ്ങളെ സംരക്ഷിക്കാൻ സഹായിക്കും.

ഇലക്കറികൾ

പച്ച നിറത്തിലുള്ള ഇലക്കറികൾ കഴിക്കുന്നത് നഖങ്ങളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. ഇവയിൽ ഫോളിക് ആസിഡ്, വൈറ്റമിൻ ബി 9 എന്നിവ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് നഖങ്ങൾക്ക് ബലം നൽകുകയും വളർച്ച മെച്ചപ്പെടുത്തുകയും ചെയ്യും. അതിനാൽ ചീര, ബ്രോക്കോളി എന്നിവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക.

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read : റിമൂവർ ഇല്ലെങ്കിലും നെയിൽ പോളിഷ് ഈസിയായി കളയാം; ഇതാ ചില വഴികൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.