ETV Bharat / bharat

ഭീകരര്‍ക്കെതിരെ പോരാടിയ ധീര ജവാന്‍; സ്വപ്നങ്ങള്‍ ബാക്കിയാക്കി പ്രശാന്ത് കുമാര്‍ യാത്രയായി - Action

പുല്‍വാമയില്‍ വെള്ളിയാഴ്ച രാത്രിയിലുണ്ടായ ഭീകരാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പ്രശാന്ത് കുമാര്‍ എന്ന സൈനികന്‍ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്

Bihar soldier  Pulwama encounter  Prashant Sharma  Jammu and Kashmir  married  Bihar  Soldier  Killed  Action  Marry
യുദ്ധം കവര്‍ന്നെടുത്ത ജീവന്‍; സ്വപ്നങ്ങള്‍ ബാക്കിയാക്കി പ്രശാന്ത് കുമാര്‍ യാത്രയായി
author img

By

Published : Aug 29, 2020, 3:23 PM IST

മുസാഫർപൂർ: ഒരു കുടുംബത്തെയും നാടിനെയും കണ്ണീരിലാഴ്ത്തിയ ദിനമാണ് കടന്നുപോയത്. കുടുംബത്തിന്‍റെ അത്താണിയായിരുന്ന മകനെ നഷ്ടപ്പെട്ടതായി വിശ്വസിക്കാന്‍ മാതാപിതാക്കള്‍ക്കോ, കുഞ്ഞനുജന്‍ ഇനിയില്ലെന്ന് വിശ്വസിക്കാന്‍ സഹോദരിമാര്‍ക്കോ കഴിയാത്ത അവസ്ഥക്കാണ് ബിഹാറിലെ ഒരു നാട് സാക്ഷ്യം വഹിച്ചത്. പുല്‍വാമയില്‍ വെള്ളിയാഴ്ച രാത്രിയിലുണ്ടായ ഭീകരാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പ്രശാന്ത് കുമാര്‍ എന്ന 23കാരന്‍ ഇന്ന് പുലര്‍ച്ചെയാണ് വീരമൃത്യു വരിച്ചത്. തന്‍റെ ഇരുപതാമത്തെ വയസ്സില്‍ ഇന്ത്യന്‍ സൈന്യത്തിന്‍റെ ഭാഗമായതാണ് പ്രശാന്ത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി സ്വന്തം രാജ്യത്തിന് വേണ്ടി മഞ്ഞിലും മഴയിലും വെയിലിലും പോരാടി. ഇതിനിടെ വിവാഹം നിശ്ചയിച്ചു. കഴിഞ്ഞ തവണ ലീവിന് നാട്ടില്‍ പോയപ്പോഴാണ് കല്ല്യാണം ഉറപ്പിച്ചത്. ഡിസംബര്‍ ആറിനായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. എല്ലാ സ്വപ്നങ്ങളും അവശേഷിപ്പിച്ച് ആ ധീരജവാന്‍ യാത്രയായി.

വെള്ളിയാഴ്ച രാത്രി പുല്‍വാമയിലെ സാദൂറ പ്രദേശത്ത് സായുധ പോരാളികള്‍ ഉണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്‍റെ പശ്ചാത്തലത്തില്‍ തെരച്ചിലിന് ഇറങ്ങിയ സംഘത്തില്‍ പ്രശാന്തും ഉണ്ടായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് ധീര ജവാന് ഗുരുതരമായി പരിക്കേറ്റത്. ഇന്ന് രാവിലെ അദ്ദേഹത്തിന്‍റെ മരണവാര്‍ത്ത സൈനിക ആസ്ഥാനത്ത് നിന്ന് പുറത്ത് വന്നതോടെ ആ കുടുംബം തീര്‍ത്തും ഇരുട്ടിലായി. വീരമൃത്യു വരിച്ച പ്രശാന്തിന്‍റെ മൃതദേഹം ഞായറാഴ്ച രാവിലെ മുസാഫർപൂരിലെത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. മുഴുവൻ ബഹുമതികളോടും കൂടി സംസ്കാര ചടങ്ങുകള്‍ നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.