ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഭീം ആര്‍മി നേതാക്കളുടെ നേതൃത്വത്തില്‍ ജാഫ്രാബാദില്‍ വന്‍ പ്രതിഷേധം. ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധ റാലിയില്‍ ഭൂരിഭാഗവും സ്‌ത്രീകളാണ്. ദേശീയ പതാക ഉയര്‍ത്തിയും പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കിയുമാണ് പ്രതിഷേധിച്ചത്. " നിങ്ങള്‍ക്ക് ഇന്‍റര്‍നെറ്റ് തടയാം, എന്നാല്‍ ഞങ്ങളുടെ ആവേശത്തെ തടയാനാകില്ല. അനീതി ശക്തിപ്രാപിക്കുമ്പോള്‍ മൗനം പാലിക്കുന്നത് തെറ്റാണ്" - എന്നിങ്ങനെ എഴുതിയ പ്ലക്കാര്‍ഡുകളും സമരക്കാര്‍ ഉയര്‍ത്തിക്കാട്ടി. പ്രതിഷേധത്തിന്‍റെ ഭാഗമായി സീലംപൂര്‍ - മൗജ്‌പൂര്‍ റോഡ് തടഞ്ഞ് ആയിരക്കണക്കിന് സ്‌ത്രീകള്‍ അണിനിരന്നു. പ്രതിഷേധങ്ങള്‍ക്ക് തടയിടാന്‍ വന്‍ സുരക്ഷാ സന്നാഹമാണ് മേഖലയില്‍ ഒരുക്കിയിരിക്കുന്നത്. പ്രതിഷേധങ്ങള്‍ ശക്തമായതിന്‍റെ പശ്ചാത്തലത്തില്‍ ജഫ്രാബാദ് മെട്രോ സ്റ്റേഷന്‍ അടച്ചു.
പൗരത്വ നിയമ ഭേദഗതി; ജാഫ്രാബാദില്‍ വന്‍ പ്രതിഷേധം - ജാഫ്രാബാദ്
ഭീം ആര്‍മി നേതാക്കളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധത്തില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു