ബെംഗളൂരു: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തെറ്റിച്ച് റോഡ് ഷോ നടത്തിയ ജെ.ഡി.എസ് നേതാവ് ഇമ്രാന്‍ പാഷ അറസ്റ്റിലായി. ബ്രഹത് ബെംഗളൂരു മഹാനഗര പലികെയിലാണ് സംഭവം നടന്നത്. പ്രദേശത്തെ കോര്‍പ്പറേഷന്‍ ഭാരവാഹിയാണ് അദ്ദേഹം.
കൊവിഡ് വ്യാപനം കൂടിയതോടെ പ്രദേശം സീല്‍ ചെയ്യ്തിരുന്നു. ഇയാള്‍ക്കെതിരെ 2005ലെ ദുരന്ത നിവാരണ നിയമപ്രകാരമാണ് കേസ്. റോഡ് ഷോയുടെ വീഡിയോ ദൃശ്യങ്ങള്‍ കണ്ടിരുന്നു. ഇത് ആവര്‍ത്തിക്കാന്‍ പാടില്ലാത്തതും നടപടി അര്‍ഹിക്കുന്നതുമാണെന്ന് പൊലീസ് കമ്മീഷ്ണര്‍ ഭാസ്കര്‍ റാവു പറഞ്ഞു. പാഷ കൊവിഡ് ബാധിതന്‍ ആയിരുന്നു. വിക്ടോറിയ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി തിരിച്ചെത്തിയപ്പോഴാണ് റോഡ് ഷോ നടത്തിയത്.