കൊല്‍ക്കത്ത: കൊവാക്‌സിന്‍ മൂന്നാം ഘട്ട പരീക്ഷണത്തില്‍ പങ്കെടുത്ത് മന്ത്രി ഫിര്‍ഹാദ് ഹക്കീം. പശ്ചിമ ബംഗാള്‍ നഗരവികസന മന്ത്രിയായ ഫിര്‍ഹാദ് ഹക്കീമാണ് മൂന്നാം ഘട്ട പരീക്ഷണത്തില്‍ പങ്കെടുക്കുന്ന ആദ്യ പ്രതിനിധി. ഐസിഎംആര്‍ -നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോളറ ആന്‍റ് എന്‍ററിക് ഡിസീസസിലാണ് പരീക്ഷണം നടന്നത്. പരീക്ഷണത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും വാക്‌സിന്‍ ഷോട് സ്വീകരിച്ചതിന് ശേഷം കുഴപ്പമില്ലെന്നും അദ്ദേഹം അറിയിച്ചു. പരീക്ഷണത്തില്‍ താന്‍ മരിച്ചു പോയാലും പ്രശ്‌നമില്ലെന്ന് അദ്ദേഹം അറിയിച്ചു. 62കാരനായ മന്ത്രി വിവിധ പരിശോധനകള്‍ക്ക് ശേഷമാണ് പരീക്ഷണത്തില്‍ പങ്കെടുത്തത്. ഇന്ന് രാവിലെ ഗവര്‍ണര്‍ ജഗ്‌ദീപ് ദന്‍കറാണ് മൂന്നാം ഘട്ട പരീക്ഷണം ഉദ്‌ഘാടനം ചെയ്‌തത്. ഇവിടെ 1000 പ്രതിനിധികള്‍ കൊവാക്‌സിന്‍ സ്വീകരിക്കും.
പശ്ചിമ ബംഗാളില്‍ കൊവാക്‌സിന്‍ മൂന്നാം ഘട്ട പരീക്ഷണത്തില്‍ പങ്കെടുത്ത് നഗരവികസന മന്ത്രി
നഗരവികസന മന്ത്രിയായ ഫിര്‍ഹാദ് ഹക്കീമാണ് മൂന്നാം ഘട്ട പരീക്ഷണത്തില്‍ പങ്കെടുക്കുന്ന ആദ്യ വളന്‍റിയര്‍