മുംബൈ: 15 ലക്ഷം രൂപക്ക് ഫ്ലാറ്റ് നല്‍കാമെന്ന് വാഗ്ദാനം നല്‍കി 3700 പേരില്‍ നിന്ന് 375 കോടിയിലധികം രൂപ തട്ടിയെടുത്തു. പരാതിയുടെ അടിസ്ഥാനത്തില്‍ ഡ്രീം ഇംപ്ര ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി സ്ഥാപകന്‍ സച്ചിന്‍ നായകന്‍റെ ആദ്യ ഭാര്യ ദിഷാ ചൗധരിയും രണ്ടാം ഭാര്യ മനീപ് കൗറിനെയും സിഐഡി ഫിനാന്‍ഷ്യല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. മൂന്നു പേര്‍ക്കെതിരെ 3,700ലധികം വഞ്ചനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
16000 പേജുള്ള കുറ്റപത്രം പൊലീസ് സമര്‍പ്പിച്ചു. ചെക്ക് ബൗണ്‍സ് കേസുമായി ബന്ധപ്പെട്ട് ബെല്ലാരിയിലെ ഒന്നാം സിസിഎച്ച് കോടതിയില്‍ ഹാജരായ ദിഷ ഏല്ലാവര്‍ക്കും പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്തു.