ETV Bharat / bharat

കേസ് വാദിക്കാന്‍ അഭിഭാഷകര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിങ് - ബാർ കൗണ്‍സില്‍ വാർത്ത

ഡല്‍ഹി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും വാദിക്കുന്ന അഭിഭാഷകർക്കാണ് ബാർ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സൗകര്യം മെയ് 26 മുതല്‍ സൗജന്യമായി ലഭ്യമാവുക

bar council news  sc news  ബാർ കൗണ്‍സില്‍ വാർത്ത  സുപ്രീം കോടതി വാർത്ത
വെർച്ച്വല്‍ കോടതി
author img

By

Published : May 23, 2020, 2:58 PM IST

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും വാദിക്കുന്ന അഭിഭാഷകർക്ക് വീഡിയോ കോണ്‍ഫറന്‍സിങ് സൗകര്യം ഒരുക്കി ബാർ കൗണ്‍സില്‍ ഓഫ് ഇന്ത്യ. വെർച്ച്വല്‍ കോടതിയില്‍ വാദിക്കുന്നതിനായാണ് ഈ സൗകര്യം ഉപയോഗിക്കുന്നത്. സുപ്രീം കോടതിയും മറ്റ് കോടതികളും മാർച്ച് 25 മുതല്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്. അടിയന്തര കേസുകൾ വെർച്ച്വല്‍ സംവിധാനം വഴിയാണ് നിലവില്‍ കോടതി കേൾക്കുന്നത്.

വെർച്വല്‍ കോടതിയില്‍ കേസ് വാദിക്കാനായി നാല് വീഡിയോ കോണ്‍ഫറന്‍സിങ് മുറികളാണ് ബാർ കൗണ്‍സില്‍ ഒരുക്കിയിരിക്കുന്നത്. ചുരുങ്ങിയത് 36 മണിക്കൂർ മുമ്പെങ്കിലും അഭിഭാഷകർ ഇതിനായി മുറി ബുക്ക് ചെയ്യണം. തികച്ചും സൗജന്യാമായി ലഭ്യമാകുന്ന ഈ സൗകര്യം മെയ് 26 മുതൽ ലഭ്യമായി തുടങ്ങും. ഒരു കേസില്‍ ഇരു ഭാഗത്തുമായി നാല് പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല. കൂടാതെ സാമൂഹ്യ അകലം പാലിക്കുകയും എന്‍ 95 മാസ്‌ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കുകയും വേണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.