അമരാവതി: ആന്ധ്രയിലെ കൃഷ്ണയിൽ നിന്ന് 13 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്ന് പിടിച്ചു. സംഭവത്തില്‍ നാലു പേർക്കെതിരെ കേസെടുത്തു. ശിവപുരം ഗ്രാമത്തിലെ കെ നാഗബാബുവിന്‍റെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് 12,15,000 രൂപ വില വരുന്ന നിരോധനമേർപ്പെടുത്തിയ ഗുട്ട്ക, ഖൈനി, കഞ്ചാവ് തുടങ്ങിയവ പൊലീസ് കണ്ടെടുത്തത്. കേസെടുത്ത നാലുപേരിൽ നാഗബാബു, ശിവ എന്നിവരെ അറസ്റ്റ് ചെയ്തു. ഗുണ്ടൂർ ജില്ലയിൽ നിന്നും കർണാടകയിലെ തുംകൂരിൽ നിന്നുമുള്ള മറ്റ് രണ്ട് പ്രതികൾക്കായി പൊലീസ് തെരച്ചിൽ നടത്തുകയാണ്.
ആന്ധ്രയിൽ നിന്ന് നിരോധിത മയക്കുമരുന്ന് പിടിച്ചു - കൃഷ്ണ
നിരോധനമേർപ്പെടുത്തിയ ഗുട്ട്ക, ഖൈനി, കഞ്ചാവ് തുടങ്ങിയവയാണ് റെയ്ഡിൽ പൊലീസ് പിടിച്ചെടുത്തത്.