ETV Bharat / bharat

ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഇന്ത്യന്‍ സന്ദര്‍ശനം റദ്ദാക്കി

author img

By

Published : Dec 12, 2019, 5:58 PM IST

വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുക്കാനുണ്ടെന്ന് വിശദീകരണം.

Bangladesh foreign minister cancels India visit  ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഇന്ത്യന്‍ സന്ദര്‍ശനം റദ്ദാക്കി  ബംഗ്ലാദേശ് വിദേശ കാര്യമന്ത്രിട  ദേശീയ പൗരത്വ ഭേദഗതി ബില്‍
ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഇന്ത്യന്‍ സന്ദര്‍ശനം റദ്ദാക്കി

ന്യൂഡല്‍ഹി: വിവാദമായ ദേശീയ പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതിനെത്തുടര്‍ന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ.കെ അബ്ദുൾ മോമെൻ ഇന്ത്യന്‍ സന്ദര്‍ശനം റദ്ദാക്കി. വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഉത്തരവ് പ്രകാരം ഇന്ന് വൈകിട്ട് ഇന്ത്യയിലെത്തേണ്ടതായിരുന്നു മോമെന്‍. കുടുംബത്തിലെ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കേണ്ടതുകൊണ്ടാണ് യാത്ര റദ്ദാക്കേണ്ടി വന്നതെന്നാണ് മന്ത്രി പൊതുപരിപാടിയില്‍ പറഞ്ഞത്.

പൗരത്വ ബില്‍ പാസാക്കിയതിനെത്തുടര്‍ന്ന് രാജ്യത്ത് അസം ഉള്‍പ്പെടെയുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം വര്‍ധിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാണെന്നും വിദേശകാര്യമന്ത്രി തന്നെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിട്ടുണ്ടെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായും വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായും കൂടിക്കാഴ്ച നടത്തുന്നതിനായാണ് മോമെന്‍ ഇന്ത്യ സന്ദര്‍ശിക്കാനിരുന്നത്. നിലവിലെ സര്‍ക്കാര്‍ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളെ മതപരമായി ഉപദ്രവിച്ചിട്ടില്ലെന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.