ETV Bharat / bharat

ബാന്ദ്രയില്‍ അതിഥി തൊഴിലാളികൾ ഒത്തുകൂടിയ സംഭവം; മാധ്യമ പ്രവര്‍ത്തകൻ അറസ്റ്റില്‍

അതിഥി തൊഴിലാളികൾക്കായി പ്രത്യേക ട്രെയിൻ സര്‍വീസ് നടത്തുന്നതായി തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചതിനെ തുടർന്നാണ് മാധ്യമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്‌തത്.

Bandra incident  migrant workers  Migrant rush  Rahul Kulkarni  State Home Minister Anil Deshmukh  Maharashtra Cyber Department  Mumbai Police  Bandra Court  Marathi news channel  COVID-19 lockdown  lockdown extension  ബാന്ദ്ര  മാധ്യമ പ്രവര്‍ത്തകൻ അറസ്റ്റില്‍  ലോക്ഡൗൺ വാര്‍ത്ത  മുംബൈ കൊവിഡ്  അതിഥി തൊഴിലാളകൾ ഒത്തുകൂടി
ബാന്ദ്രയില്‍ അതിഥി തൊഴിലാളകൾ ഒത്തുകൂടിയ സംഭവം; മാധ്യമ പ്രവര്‍ത്തകൻ അറസ്റ്റില്‍
author img

By

Published : Apr 16, 2020, 12:04 PM IST

മുംബൈ: മുംബൈയിലെ ബാന്ദ്രയില്‍ ആയിരക്കണക്കിന് അതിഥി തൊഴിലാളികൾ ഒത്തുകൂടിയ സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്‌തു. രാഹുല്‍ കുല്‍ക്കര്‍ണി എന്ന ടെലിവിഷൻ ജേര്‍ണലിസ്റ്റാണ് അറസ്റ്റിലായത്. അതിഥി തൊഴിലാളികൾക്കായി പ്രത്യേക ട്രെയിൻ സര്‍വീസ് നടത്തുന്നതിനെക്കുറിച്ച് തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചതിനെ തുടർന്നാണ് ഇയാളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാളെ ബാന്ദ്ര കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ലോക്‌ഡൗൺ മെയ്‌ മൂന്നിലേക്ക് നീട്ടിയ സാഹചര്യത്തില്‍ പ്രത്യേക ട്രെയിൻ സര്‍വീസ് നടത്തുന്നതായി വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ആയിരക്കണക്കിന് അതിഥി തൊഴിലാളികളാണ് ലോക്‌ഡൗൺ മാര്‍ഗ നിര്‍ദേശങ്ങൾ ലംഘിച്ച് ബാന്ദ്ര റെയില്‍വേ സ്റ്റേഷൻ പരിസരത്ത് കഴിഞ്ഞ ദിവസം തടിച്ചു കൂടിയത്. ഇവരെ പൊലീസ് ബലപ്രയോഗത്തിലൂടെയാണ് നീക്കിയത്. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച രാഹുല്‍ കുല്‍ക്കര്‍ണിയെ മുംബൈ പൊലീസ് ഉസ്‌മാനാബാദിൽ നിന്ന് പിടികൂടി. മറാത്തി വാർത്താ ചാനലിൽ പ്രവർത്തിക്കുന്ന കുൽക്കർണിയെ അറസ്റ്റ് ചെയ്‌ത വിവരം സംസ്ഥാന ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖ് ട്വിറ്ററിലൂടെ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.