ETV Bharat / bharat

മാധ്യമ വിലക്ക് നീക്കി; വിശദീകരണവുമായി പ്രകാശ് ജാവദേക്കർ

സംഭവത്തിൽ പ്രധാനമന്ത്രി ആശങ്കയറിയിച്ചെന്നും തെറ്റ് സംഭവിച്ചെങ്കിൽ തിരുത്തുമെന്നും കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണമന്ത്രി പറഞ്ഞു. ഡൽഹി കലാപത്തിൽ ആർഎസ്എസിനേയും ഡൽഹി പൊലീസിനേയും വിമർശിച്ചെന്ന പേരിൽ ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും വിലക്ക് ഏർപ്പെടുത്തുകയായിരുന്നു.

Asianet News  Media One  Ban lift  press freedom  delhi voilence  northeast delhi  പ്രകാശ് ജാവദേക്കർ  മാധ്യമ വിലക്ക്  ഏഷ്യാനെറ്റിനും മീഡിയാ ഒണ്ണിനും വിലക്ക്  മാധ്യമ വിലക്ക് നീക്കി  മാധ്യമ സ്വാതന്ത്രം
പ്രകാശ് ജാവദേക്കർ
author img

By

Published : Mar 8, 2020, 1:43 AM IST

പൂനെ: ഏഷ്യാനെറ്റ് ന്യൂസിന്‍റേയും മീഡിയ വണ്ണിന്‍റെയും സംപ്രേഷണം 48 മണിക്കൂര്‍ വിലക്കിയ സംഭവത്തിൽ പ്രതികരണവുമായി കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ. മോദി സർക്കാർ മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ചാനലുകളുടേയും സംപ്രേഷണം ഉടൻ തന്നെ പുനസ്ഥാപിച്ചു. ഇതാണ് മോദി സർക്കാരിന്‍റെ പ്രതിബദ്ധത. അടിയന്തരാവസ്ഥ കാലത്ത് മാധ്യമ സ്വാതന്ത്രയത്തിനായി തങ്ങൾ പോരാടിയെന്നും മാധ്യമ വിലക്കിൽ പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

പ്രകാശ് ജാവദേക്കർ സംസാരിക്കുന്നു

ഡൽഹി കലാപത്തിൽ ആർ.എസ്.എസ്സിനെയും ഡൽഹി പൊലീസിനേയും വിമർശിച്ചെന്ന് ആരോപിച്ചാണ് ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും വിലക്ക് ഏർപ്പെടുത്തിയത്. 48 മണിക്കൂറായിരുന്നു വിലക്ക്. എന്നാല്‍ ശനിയാഴ്ച പുലർച്ചെ ഏഷ്യാനെറ്റിന്‍റേയും രാവിലെ മീഡിയ വണ്ണിന്‍റെയും വിലക്ക് നീക്കി.

  • I&B Minister Prakash Javadekar: Two Kerala dailies were banned for 48 hours, we immediately found out what actually happened and therefore immediately we restored the channels. Our basic thought process is that press freedom is absolutely essential for a democratic setup (1/2) pic.twitter.com/9sSH7tGTh7

    — ANI (@ANI) March 7, 2020 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.