കൊൽക്കത്ത: ബിജെപി റാലിയിൽ തോക്ക് കൈവശം വെച്ച കേസിൽ അറസ്റ്റിലായ ബൽവീന്ദർ സിങ്ങിന് ഹൗറയിലെ കോടതി തിങ്കളാഴ്ച ജാമ്യം അനുവദിച്ചു. ആയുധ പരിശോധന ലൈസൻസിന്‍റെ ഭാഗങ്ങൾ പരാമർശിച്ച് കോടതി ഹൗറ സിറ്റി പൊലീസിനെ കർശനമായി ശാസിച്ചതായി അദ്ദേഹത്തിന്‍റെ അഭിഭാഷകൻ അജിത് കുമാർ മിശ്ര പറഞ്ഞു.
ഒക്ടോബർ എട്ടിന് ബിജെപിയുടെ “നബന്ന ചലോ” പ്രതിഷേധത്തിനിടെ പൊലീസ് സിങ്ങിനെ മർദ്ദിച്ചതിന്‍റെ വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതേതുടർന്ന് ഒക്ടോബർ 15ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ (എൻസിഎം) അടുത്ത 15 ദിവസത്തിനുള്ളിൽ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു. പൊലീസ് സെക്യൂരിറ്റി ഓഫീസർ ബൽവീന്ദർ സിങ്ങിന്‍റെ തലപ്പാവ് ഊരിമാറ്റിയതായി പരാതി ലഭിച്ചതായി പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ എൻസിഎം പറഞ്ഞു. അതേസമയം, ആരോപണം പശ്ചിമബംഗാൾ പൊലീസ് നിഷേധിച്ചിരുന്നു.