ന്യൂഡൽഹി: യൂട്യൂബർ ഗൗരവ് വാസനെതിരെ പരാതി നല്‍കി സൗത്ത് ഡൽഹിയിലെ മാൽവിയ നഗറിലെ ഭക്ഷണശാലയായ 'ബാബ കാ ദാബ'യുടെ ഉടമ കാന്ത പ്രസാദ് .ഫണ്ട് ദുരുപയോഗം ചെയ്തതായി ആരോപിച്ച് പരാതി നൽകിയത് . ലോക്ക്ഡൗണിനെ തുടർന്ന് മാസങ്ങളായി നഷ്ടത്തിൽ പ്രവർത്തിക്കുകയായിരുന്ന ഭക്ഷണശാലയെ കുറിച്ച് അടുത്തിടെ പുറത്തിറങ്ങിയ വീഡിയോ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായതോടെ പ്രസാദ് പ്രശസ്തി നേടി.
ഗൗരവ് വാസൻ തന്‍റെ വീഡിയോ ഷൂട്ട് ചെയ്ത് ഓൺലൈനിൽ പോസ്റ്റ് ചെയ്തതായും ഭക്ഷണശാല ഉടമയ്ക്ക് പണം സംഭാവന ചെയ്യാൻ സോഷ്യൽ മീഡിയയിൽ പൊതുജനങ്ങളോട് അഭ്യർഥിച്ചതായും പ്രസാദ് പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. എന്നാൽ വാസൻ തന്‍റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ബാങ്ക് വിശദാംശങ്ങളും മൊബൈൽ നമ്പറുകളും മാത്രനാണ് ദാതാക്കളുമായി പങ്കുവെച്ചത്. കൂടാതെ വിവിധ ബാങ്ക് അക്കൗണ്ടുകൾ / വാലറ്റുകൾ വഴി വൻതോതിൽ സംഭാവന ശേഖരിക്കുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. .
സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ യൂട്യൂബർ തനിക്ക് നൽകിയിട്ടില്ലെന്നും ഉടമ ആരോപിച്ചു. വീഡിയോ വൈറലായതിനുശേഷം, സിനോസർ, ഷോബിസ് എന്നീ പരിപാടികളിലെ താരങ്ങൾ ഉൾപ്പെടെയുള്ളവർ ബാബ കീ ദാബയിൽ പോയി ഭക്ഷണം കഴിക്കണമെന്ന് ആവശ്യപ്പെട്ട് അപ്പീലുകൾ പോസ്റ്റ് ചെയ്തിരുന്നു.