ശ്രീനഗർ: മഴയും മഞ്ഞുവീഴ്‌ചയും ഉണ്ടായതിനെ തുടർന്ന് ജമ്മു കശ്‌മീരിലെ നാല് ജില്ലകൾക്ക് ഹിമപാത മുന്നറിയിപ്പ്. കുപ്വാര, ബാരാമുള്ള, ബന്ദിപ്പോറ, ഗന്ധർബാൽ ജില്ലകൾക്കാണ് കർശന ജാഗ്രതാ നിർദേശം നൽകിയത്. അടുത്ത 48 മണിക്കൂർ നേരത്തേക്ക് മുന്നറിയിപ്പ് പ്രാബല്യത്തിൽ തുടരുമെന്ന് പ്രൊവിൻഷ്യൽ അഡ്‌മിനിസ്ട്രേഷൻ ഉദ്യോഗസ്ഥർ അറിയിച്ചു. ഉയർന്ന പ്രദേശങ്ങളിൽ ഹിമപാതമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അടുത്ത ഏഴ് ദിവസങ്ങളിൽ കാലാവസ്ഥയിൽ വലിയ മാറ്റമുണ്ടാകില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ജമ്മു കശ്‌മീരിലെ നാല് ജില്ലകൾക്ക് ഹിമപാത മുന്നറിയിപ്പ്
കുപ്വാര, ബാരാമുള്ള, ബന്ദിപ്പോറ, ഗന്ധർബാൽ ജില്ലകൾക്കാണ് കർശന ജാഗ്രതാ നിർദേശം നൽകിയത്.