ചണ്ഡിഗഡ്: ആക്രമണത്തിൽ വെട്ടിമാറ്റിയ എഎസ്ഐയുടെ കൈ ശസ്‌ത്രക്രിയയിലൂടെ കൂട്ടിച്ചേർത്തു. ചണ്ഡിഗഡ് പിജിഐഎംഇആറിലെ ഡോക്‌ടർമാരാണ് എട്ട് മണിക്കൂർ നീണ്ട ശസ്‌ത്രക്രിയയിലൂടെ എഎസ്ഐയുടെ കൈ വിജയകരമായി കൂട്ടിച്ചേർത്തത്. അടുത്ത 48 മണിക്കൂർ വളരെ നിർണായകമാണെന്നും കൈയുടെ പ്രവർത്തനം വീണ്ടെടുക്കാൻ സമയം ആവശ്യമാണെന്നും ഡോക്‌ടർ പറഞ്ഞു.
പഞ്ചാബിലെ പട്യാലയിൽഞായറാഴ്‌ചയാണ് സംഭവം നടന്നത്. വാഹനം തടഞ്ഞതിനെ തുടർന്നാണ് അഞ്ച് സിഖുകാർ ചേർന്ന് ലോക് ഡൗൺ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്‌ഐ ഹർജീത് സിങിന്‍റെ കൈ വെട്ടിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് മൂന്ന് പൊലീസുകാരെയും ഇവർ ആക്രമിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് ഒരു സ്‌ത്രീയടക്കം 11 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു.