ETV Bharat / bharat

ഡോ. ഭിംറാവു അംബേദ്‌കറുടെ വീടിന് നേരെ ആക്രമണം; കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്ന് ബിഎസ്‌പി

കുറ്റവാളികളെ ഉടൻ പിടികൂടുകയും അവർക്കെതിരെ കർശന നടപടിയെടുക്കുകയും വേണമെന്ന് പാർട്ടി വക്താവ് സുധീന്ദ്ര ബദൗരിയ ആവശ്യപ്പെട്ടു

Attack at Dr Ambedkar's house a conspiracy: BSP

author img

By

Published : Jul 8, 2020, 3:36 PM IST

ന്യൂഡൽഹി: ഡോ. ഭിംറാവു അംബേദ്‌കറുടെ മുംബൈയിലെ വീടിന് നേരെ നടന്ന ആക്രമണത്തെ അപലപിച്ച് ബഹുജൻ സമാജ് പാർട്ടി. കുറ്റവാളികളെ ഉടൻ തന്നെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും പാർട്ടി ആവശ്യപ്പെട്ടു. ഇത് അങ്ങേയറ്റം അപലപനീയമാണ്. ഗൂഢാലോചനയുടെ ഭാഗമാണ്. ഈ രാജ്യത്ത് അടിച്ചമർത്തലിനും ചൂഷണത്തിനും അനീതിക്കും എതിരായ ശബ്ദത്തിന്‍റെ പ്രതീകമാണ് ബാബാ സാഹിബ്. കുറ്റവാളികളെ ഉടൻ പിടികൂടുകയും അവർക്കെതിരെ കർശന നടപടിയെടുക്കുകയും വേണമെന്ന് പാർട്ടി വക്താവ് സുധീന്ദ്ര ബദൗരിയ ആവശ്യപ്പെട്ടു.

എല്ലാവര്‍ക്കും തുല്യാവകാശങ്ങള്‍ വേണമെന്ന് വാദിക്കുന്ന ആളാണ് ബാബാ സാഹിബ്. ബി‌എസ്‌പി മേധാവി മായാവതിയും ഇത് പ്രോത്സാഹിപ്പിക്കുന്നു. ചില ശക്തികൾ ഇത് ഇഷ്ടപ്പെടാത്തതിനാൽ അവർ കാര്യങ്ങൾ അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇത് സഹിക്കില്ലെന്നും ഭരണഘടനാ-ജനാധിപത്യ രീതിയിൽ പ്രതികാരം ചെയ്യുമെന്നും സുധീന്ദ്ര ബദൗരിയ കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ കാൺപൂരില്‍ ഗുണ്ടാനേതാവ് വികാസ് ദുബെയെ അറസ്റ്റ് ചെയ്യാന്‍ പോയ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ അയാളുടെ ഗുണ്ടാസംഘം കൊലപ്പെടുത്തി. എന്തുകൊണ്ടാണ് ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതെന്നും അദ്ദേഹം ചോദിച്ചു. ക്രമസമാധാന പാലനം നടത്തേണ്ടവർ സ്വയം ഭീകരതയുടെ ഇരകളാവുകയാണ്. ഇത് ഏതുതരം ഭരണമാണെന്നും സുധീന്ദ്ര ബദൗരിയ ചോദിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.