ഗുവഹാത്തി: ഡല്‍ഹി കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തി സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട അധ്യാപകന്‍ അറസ്റ്റില്‍. അസമിലെ സില്‍ച്ചറിലാണ് സംഭവം. കോളജ് അധ്യാപകനായ സൗരദീപ് സെന്‍ഗുപ്‌തയെ വീട്ടില്‍ നിന്നാണ് വെള്ളിയാഴ്‌ച രാത്രി പൊലീസ് കസ്റ്റഡിയിലെടുത്തത്. പോസ്റ്റിനെതിരെ സൗരദീപിന്‍റെ വീടിന് മുന്നില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തത്. പ്രസിഡൻസി യൂണിവേഴ്‌സിറ്റിയിലെ പഴയ വിദ്യാര്‍ഥി നേതാവായ സൗരദീപ് സെന്‍ഗുപ്‌ത ഗുരുചരണ്‍ കോളജിലെ ഫിസിക്‌സ് അധ്യാപകനാണ്. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം. ഡല്‍ഹി കലാപത്തിലൂടെ ഗോദ്ര സംഭവം ആവര്‍ത്തിക്കാനാണ് ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നത്. ഇതിനൊപ്പമാണ് മോദി സനാതന ധര്‍മത്തെക്കുറിച്ച് പ്രസംഗിക്കുന്നതെന്ന് സൗരദീപ് സെന്‍ഗുപ്‌ത ഫേസ്‌ബുക്കില്‍ കുറിച്ചു. എബിവിപി പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി ആദ്യം രംഗത്തെത്തിയത്. അധ്യാപകന്‍ പ്രധാനമന്ത്രിയെ അപമാനിച്ചുവെന്നും മതവികാരം വ്രണപ്പെടുത്തിയെന്നുമാണ് എബിവിപി ആരോപിക്കുന്നത്.
ഡല്‍ഹി കലാപം; പ്രധാനമന്ത്രിയെ വിമര്‍ശിച്ച അധ്യാപകന്‍ അറസ്റ്റില്‍ - സൗരദീപ് സെന്‍ഗുപ്‌ത
കോളജ് അധ്യാപകനായ സൗരദീപ് സെന്‍ഗുപ്‌തയെ വെള്ളിയാഴ്‌ച രാത്രിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഡല്‍ഹി കലാപത്തിലൂടെ ഗോദ്ര സംഭവം ആവര്‍ത്തിക്കാനാണ് ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നത്. ഇതിനൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സനാതന ധര്‍മത്തെക്കുറിച്ച് പ്രസംഗിക്കുന്നതെന്ന് സൗരദീപ് സെന്‍ഗുപ്‌ത ഫേസ്‌ബുക്കില്‍ കുറിച്ചു
![ഡല്‍ഹി കലാപം; പ്രധാനമന്ത്രിയെ വിമര്‍ശിച്ച അധ്യാപകന്‍ അറസ്റ്റില്‍ Gurucharan College Assam news College teacher arrested Silchar news Souradeep Sengupta arrested 'objectionable' FB post on Modi Cachar district news facebook post against RSS and BJP Sanatan dharma post Akhil Bharatiya Vidyarthi Parishad news ഡല്‍ഹി കലാപം പ്രധാനമന്ത്രിയെ വിമര്‍ശിച്ച അധ്യാപകന്‍ അറസ്റ്റില്‍ സൗരദീപ് സെന്‍ഗുപ്‌ത ഗുരുചരണ്‍ കോളജ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6247619-415-6247619-1582978395836.jpg?imwidth=3840)