ദിസ്‌പൂർ: അസമിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ദിബ്രുഗഡ്, ദുലിയാജൻ, മൊറാൻ, നഹർകതിയ എന്നീ ശാഖകളും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയുടെ ദിബ്രുഗഡ് ശാഖയും ഇന്ന് തുറക്കും. പൗരത്വഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളുടെ അടിസ്ഥാനത്തിൽ അസമിൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞക്ക് ഇന്നലെ നാല് മണിക്കൂർ ഇളവ് ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അവധി ദിനമായ ഇന്ന് ബാങ്കുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്.
ഇന്ന് രാവിലെ എട്ട് മണി മുതൽ രണ്ട് മണി വരെയും ഇളവ് നൽകുമെന്ന് ഡെപ്യൂട്ടി കമ്മീഷണർ പല്ലവ് ഗോപാൽ ഝാ അറിയിച്ചു. പൗരത്വഭേദഗതി ബിൽ പാസാക്കിയതിനെതുടർന്ന് ഗുവാഹത്തിയിലും അസമിന്‍റെ മറ്റ് ഭാഗങ്ങളിലും പ്രതിഷേധങ്ങൾ തുടരുകയാണ്.