ഗുവാഹത്തി: അസമിൽ വെള്ളപ്പൊക്കത്തിൽ ഒൻപത് പേർ മരിച്ചു. അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്‍റ് അതോറിറ്റിയുടെ ഔദ്യോഗിക കണക്ക് പ്രകാരം ഗോൾപാറ, നാഗോൺ, ഹോജായ് ജില്ലകൾക്ക് കീഴിലുള്ള 253 പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഈ ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് മരിച്ച ഒൻപത് പേരും. ഈ പ്രദേശങ്ങളിലെ രണ്ട് ലക്ഷത്തോളം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു.
അസമിലെ 11 ജില്ലകളിലെ 321 പ്രദേശങ്ങളെയും വെള്ളപ്പൊക്കം ബാധിച്ചതായി അധികൃതർ അറിയിച്ചു. ഈ പ്രദേശങ്ങളിലെ മൂന്ന് ലക്ഷത്തോളം ആളുകളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. 2,678 ഹെക്ടറിലെ വിളകൾ വെള്ളപ്പൊക്കത്തിൽ നശിച്ചു. 44,331 വളർത്തു മൃഗങ്ങളെയും ദുരിതം ബാധിച്ചു.