ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരുൾപ്പെടെ 212 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 11,479 ആയി ഉയർന്നു. 58 വയസുകാരൻ കൊവിഡ് ബാധിച്ചു മരിച്ചതോടെ ആകെ കൊവിഡ് മരണം 22 ആകുകയും ചെയ്‌തു. നിലവിൽ സംസ്ഥാനത്ത് 2,778 കൊവിഡ് ബാധിതരാണുള്ളത്. 75.60 ശതമാനം പേർ രോഗമുക്‌തി നേടി. ഇറ്റാനഗർ, നഹർലഗൺ, നിർജുലി, ബന്ദർദേവ എന്നീ പ്രദേശങ്ങൾ അടങ്ങുന്ന ക്യാപിറ്റൽ കോംപ്ലക്‌സ് മേഖലയിലാണ് ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
അരുണാചൽ പ്രദേശിൽ 212 പേർക്ക് കൂടി കൊവിഡ്, ഒരു മരണം - arunachalpradesh covid cases
75.60 പേർ രോഗമുക്‌തി നേടി.
![അരുണാചൽ പ്രദേശിൽ 212 പേർക്ക് കൂടി കൊവിഡ്, ഒരു മരണം arunachalpradesh arunachalpradesh new covid-19 cases new covid-19 case അരുണാചൽ പ്രദേശ് covid cases covid death arunachalpradesh covid cases കൊവിഡ് മരണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9109347-474-9109347-1602230109390.jpg?imwidth=3840)
അരുണാചൽ പ്രദേശിൽ 212 പേർക്ക് കൂടി കൊവിഡ്, ഒരു മരണം