ETV Bharat / bharat

ഷര്‍ജീല്‍ ഇമാമിനെ അരുണാചൽ പൊലീസ് ചോദ്യം ചെയ്യുന്നു - ഇറ്റാനഗര്‍

അസം അടക്കമുള്ള സംസ്ഥാനങ്ങളെ ഇന്ത്യയിൽനിന്ന് വേർപ്പെടുത്തണമെന്ന വിവാദ പ്രസംഗത്തിന് പിന്നാലെയാണ് ഷര്‍ജീല്‍ ഇമാമിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്

Sedition  Sharjeel Imam  Citizenship Amendment Act  National Register of Citizens  Jamia Millia Islamia  ഷര്‍ജീല്‍ ഇമാമ്  അരുണാചൽ പ്രദേശ് പൊലീസ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍  ഇറ്റാനഗര്‍  ഗുവാഹത്തി
ഷര്‍ജീല്‍ ഇമാമിനെ അരുണാചൽ പൊലീസ് ചോദ്യം ചെയ്യുന്നു
author img

By

Published : Mar 7, 2020, 12:07 PM IST

ഇറ്റാനഗര്‍: രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ജെഎന്‍യു വിദ്യാര്‍ഥി നേതാവും ഷഹീന്‍ബാഗിലെ പ്രതിഷേധങ്ങളിലെ മുന്‍നിരക്കാരനുമായ ഷര്‍ജീല്‍ ഇമാമിനെ അരുണാചൽ പ്രദേശ് പൊലീസ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നു. ജനുവരി 28നാണ് ഡല്‍ഹി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. അസം അടക്കമുള്ള സംസ്ഥാനങ്ങളെ ഇന്ത്യയിൽനിന്ന് വേർപ്പെടുത്തണമെന്ന വിവാദ പ്രസംഗത്തിന് പിന്നാലെയായിരുന്നു അറസ്റ്റ്. 'ഗുവാഹത്തിയിൽ നിന്ന് വ്യാഴാഴ്ച ഷര്‍ജീല്‍ ഇമാമിനെ ഇറ്റാനഗറിലെത്തിച്ചു. അതിനുശേഷം അദ്ദേഹത്തെ ചോദ്യം ചെയ്യുകയാണ്. രണ്ട് ദിവസമാണ് ചോദ്യം ചെയ്യല്‍'. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

രാജ്യത്തിന്‍റെ വടക്കു കിഴക്കന്‍ മേഖല ഇന്ത്യയില്‍ നിന്നും വേര്‍പെടുത്താന്‍ ആഹ്വാനം ചെയ്തുവെന്നാരോപിച്ചാണ് ഷര്‍ജീല്‍ ഇമാമിനെതിരെ രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്തത്. രാജ്യവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിക്കപ്പെടുന്ന വീഡിയോ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഉത്തർപ്രദേശ്, അസം, മണിപ്പൂർ, അരുണാചൽ പ്രദേശ്, ഡല്‍ഹി തുടങ്ങി നിരവധി സംസ്ഥാനങ്ങളിലെ പൊലീസും ഷര്‍ജീലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഐപിസി 124 എ, 153 എ, 505 വകുപ്പുകൾ പ്രകാരമാണ് കേസ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.