ഹൈദരാബാദ്: സമരം ചെയ്യുന്ന ടിഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ സമയ പരിധി അവസാനിച്ചിട്ടും ജോലിയില്‍ തിരികെ പ്രവേശിച്ചത് 400 പേര്‍ മാത്രം. നവംബര്‍ അഞ്ചിനുള്ളില്‍ ജോലിയില്‍ തിരികെ പ്രവേശിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു സമരക്കാര്‍ക്ക് താക്കീത് നല്‍കിയിരുന്നു. തിരികെ പ്രവേശിക്കാത്തവരെ ജോലിയില്‍ തിരികെ എടുക്കില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
-
Telangana: TSRTC employees have been on strike & protesting since 5th Oct, demanding merger of TSRTC with state govt. Telangana govt in its order issued on 4th Nov, had decided not to take back on duty those RTC employees, who fail to report to duty by 5th Nov midnight. https://t.co/70uapJiWog
— ANI (@ANI) November 6, 2019 " class="align-text-top noRightClick twitterSection" data="
">Telangana: TSRTC employees have been on strike & protesting since 5th Oct, demanding merger of TSRTC with state govt. Telangana govt in its order issued on 4th Nov, had decided not to take back on duty those RTC employees, who fail to report to duty by 5th Nov midnight. https://t.co/70uapJiWog
— ANI (@ANI) November 6, 2019Telangana: TSRTC employees have been on strike & protesting since 5th Oct, demanding merger of TSRTC with state govt. Telangana govt in its order issued on 4th Nov, had decided not to take back on duty those RTC employees, who fail to report to duty by 5th Nov midnight. https://t.co/70uapJiWog
— ANI (@ANI) November 6, 2019
ഏകദേശം 50,000 തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ടിഎസ്ആർടിസി) ജീവനക്കാരിൽ 400 പേർ മാത്രമാണ് ഇതുവരെ സർവീസ് പുനരാരംഭിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ ആര്‍ടിസി യൂണിയന്‍ ബഹിഷ്കരിക്കുന്നതായി നേരത്തെ തന്നെ അറിയിച്ചിരുന്നു.
എല്ലാ ജീവനക്കാരും പണിമുടക്കിനെ പിന്തുണയ്ക്കുന്നുവെന്നും ഞങ്ങളുടെ ആവശ്യങ്ങളെ അംഗീകരിക്കാൻ സർക്കാർ തയാറാകാത്തപക്ഷം സമരവുമായി മുന്നോട്ട് പോകാനാണ് ഞങ്ങളുടെ തീരുമാനമെന്നും ജോയിന്‍റ് ആക്ഷൻ കമ്മിറ്റി അശ്വതാമ റെഡ്ഡി പറഞ്ഞു.