ജമ്മു: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖ (എൻഒസി), ഇന്‍റർനാഷണൽ ബോർഡർ (ഐബി) എന്നിവിടങ്ങളിൽ പാകിസ്ഥാൻ വെടിവെപ്പ്. ആക്രമണത്തില്‍ ഇന്ത്യൻ ജവാൻ കൊല്ലപ്പെട്ടു. നൗഷെറ സെക്ടറിൽ അതിർത്തി കടന്നുള്ള ഷെല്ലാക്രമണത്തെത്തുടർന്നാണ് ഫോർവേഡ് പോസ്റ്റിന് കാവൽ നിന്നിരുന്ന ജവാൻ കൊല്ലപ്പെട്ടത്. ഈ മാസം രാജൗരിയിലെയും പൂഞ്ചിലെയും നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെടുന്ന നാലാമത്തെ കരസേനാംഗമാണ് ഇദ്ദേഹം.
പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി സെക്ടറിലെ നിയന്ത്രണരേഖയിലും രാജൗരിയുടെ നൗഷെറ മേഖലയിലും കതുവ ജില്ലയിലെ ഐ.ബിയിലും പാക് സൈന്യം വെടിവെപ്പും ഷെല്ലാക്രമണവും നടത്തുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.