അമരാവതി: ആന്ധ്രപ്രദേശിൽ 783 പേർക്ക് കൂടി കൊവിഡ് ബാധിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 13,891 ആയി. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 81 പേർക്കും വിദേശത്ത് നിന്ന് എത്തിയ ആറ് പേർക്കും ഉൾപ്പെടെയാണ് രോഗം പിടിപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11 പേർക്കാണ് കൊവിഡ് മൂലം ജീവഹാനി സംഭവിച്ചത്. ഇതുവരെ 180 പേർ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചു. 30,216 സാമ്പിളുകൾ കഴിഞ്ഞ ദിവസം പരിശോധനക്ക് വിധേയമാക്കി. കുർനൂളും കൃഷ്ണയും ഹോട്ട് സ്പോട്ട് ജില്ലകളായി തുടരുകയാണ്. കഴിഞ്ഞ ദിവസം 302 കൊവിഡ് രോഗികൾ സുഖം പ്രാപിച്ച് ആശുപത്രി വിട്ടു. ഇതോടെ 6,232 പേർക്കാണ് സംസ്ഥാനത്ത് രോഗമുക്തി ലഭിച്ചത്. 7,479 രോഗികൾ ചികിത്സയിൽ തുടരുന്നു. ആന്ധ്രപ്രദേശിൽ ഇതുവരെ 8,72,076 സാമ്പിളുകൾ പരിശോധിച്ചു.
ആന്ധ്രയിൽ 11 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു - Andra pradesh covid
ആന്ധ്രയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 180 ആയി