ETV Bharat / bharat

പൗരത്വ ഭേദഗതി നിയമ പ്രതിഷേധം; ആഗ്രയില്‍ ഇന്‍റര്‍നെറ്റ് സേവനം നിര്‍ത്തിവെച്ചു - up latest news

ഇന്ന് രാവിലെ 8മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് നിരോധനം.

Agra  Citizenship Amendment Act  പൗരത്വ ഭേദഗതി നിയമം  പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം  ആഗ്രയില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചു  Anti-CAA stir  Internet services to remain suspended in Agra  up latest news  bharat latest news
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം; ആഗ്രയില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചു
author img

By

Published : Dec 26, 2019, 2:03 PM IST

ലക്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തെ തുടര്‍ന്ന് ആഗ്രയില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചു. ഇന്ന് രാവിലെ 8 മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് നിരോധനം. ജനങ്ങളിലേക്ക് തെറ്റായ വിവരങ്ങള്‍ എത്താതിരിക്കാനാണ് ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ താല്‍കാലികമായി നിര്‍ത്തിവെച്ചതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

അലിഗര്‍, ഹത്രാസ്, ഫിറോസാബാദ് എന്നിവിടങ്ങളിലും സംസ്ഥാനത്തിലെ മറ്റ് ജില്ലകളിലും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം ശക്തമായിരിക്കുകയാണെന്നും സാമൂഹ്യമാധ്യമങ്ങള്‍ വഴി തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് പ്രഭാകാന്ത് അവസ്‌തി പറഞ്ഞു. ഇന്‍റര്‍നെറ്റ് നിരോധനം നിലനില്‍ക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍, ബാങ്കിംഗ് സേവനങ്ങളെ ബാധിക്കുന്നതല്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.